Latest NewsNewsIndia

‘ഹർ ഘർ തിരംഗ’: കടലിനടിയിൽ ‘പതാകയുയർത്തി’ കോസ്റ്റ് ഗാർഡ്, വൈറലായി വീഡിയോ

ഡൽഹി: കടലിനടിയിൽ ‘പതാകയുയർത്തി’ ഇന്ത്യൻ കോസ്റ്റ് ഗാർഡ്. ‘ഹർ ഘർ തിരംഗ’ പദ്ധതിയുടെ ഭാഗമായാണ് കോസ്റ്റ് ഗാർഡ് വെള്ളത്തിനടിയിൽ പതാകയുയർത്തിയത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ആസാദി കാ അമൃത് മഹോത്സവ്’ എന്ന പദ്ധതി പ്രഖ്യാപിച്ചിരുന്നു.

ഇതിന്റെ ഭാഗമായി എല്ലാ വീടുകളിലും ത്രിവര്‍ണ പതാക ഉയർത്തണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചിരുന്നു. ഇതേത്തുടർന്നാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡ് വെള്ളത്തിനടിയിൽ പതാകയുയർത്തിയത്.

യുഎഇയിലെ പ്രളയം: മരിച്ചവരിൽ 5 പേർ പാകിസ്ഥാൻ സ്വദേശികൾ
കടലിനടിയിൽ ‘പതാകയുയർത്തുന്നതിന്റെ ദൃശ്യങ്ങൾ കോസ്റ്റ് ഗാർഡ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചത്. രാജ്യത്തെ ജനങ്ങളുടെ മനസ്സിൽ ദേശസ്നേഹം വളർത്തുക ലക്ഷ്യമാണ് ഇതിനു പിന്നിലെന്നും കോസ്റ്റ് ഗാർഡ് വ്യക്തമാക്കി. ഇതിനകം തന്നെ നിരവധി പേരാണ് വീഡിയോ കണ്ടത്. കോസ്റ്റ് ഗാർഡിന്റെ ദേശസ്നേഹം നിറഞ്ഞ പ്രവർത്തിയെ, ആളുകൾ കമന്റുകളിലൂടെ അഭിനന്ദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button