ഓച്ചിറ: കടലില്‍ അകപ്പെട്ട മത്സ്യബന്ധന ബോട്ട് കോസ്റ്റ് ഗാര്‍ഡ് കരക്കെത്തിച്ചു. പത്ത് തൊഴിലാളികളാണ് ബോട്ടിൽ ഉണ്ടായിരുന്നത്. അഴീക്കലില്‍ നിന്ന് പോയ വടക്കേ തോപ്പിൽ എന്ന ബോട്ടാണ് പ്രൊപ്പലറില്‍ വല കുരുങ്ങി കഴിഞ്ഞ ദിവസം ഉച്ചയോടെ ഹരിപ്പാട് തെര്‍മല്‍ പ്ലാന്റിന് പടിഞ്ഞാറ് ഭാഗത്ത് ഒഴുക്കിൽപെട്ടത്.
മറ്റ് ബോട്ടുകാര്‍ക്ക് ശക്തമായ കാറ്റുമൂലം രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന്, ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ് കോസ്റ്റ് ഗാര്‍ഡിന്റെ സഹായം തേടുകയായിരുന്നു.
Read Also : മോഷണത്തിനായി പദ്ധതി : രണ്ട് പേർ ആയുധസഹിതം പിടിയിൽ
തുടർന്ന്, കൊച്ചിയില്‍ നിന്നെത്തിയ കോസ്റ്റ് ഗാര്‍ഡ് തകരാറിലായ ബോട്ടിനെ കെട്ടിവലിച്ച് ചൊവ്വാഴ്ച ഉച്ചയോടെ അഴീക്കലില്‍ എത്തിക്കുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന പത്ത് മത്സ്യത്തൊഴിലാളികളും സുരക്ഷിതരാണ്.
Post Your Comments