പോര്‍ബന്തര്‍: കോസ്റ്റ് ഗാര്‍ഡിന്റെ ധ്രുവ് ഹെലികോപ്റ്റര്‍ ഗുജറാത്തിലെ പോര്‍ബന്തര്‍ വിമാനത്താവളത്തില്‍ തകര്‍ന്നുവീണു. മൂന്നു ഉദ്യോഗസ്ഥര്‍ മരിച്ചു. ഇതില്‍ രണ്ടു പേര്‍ പൈലറ്റുമാരാണ്.
പരിശീലന പറക്കലിനിടെയാണ് ഹെലികോപ്റ്റര്‍ തകര്‍ന്നത്. അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍ എഎല്‍എച്ച് ധ്രുവ് ആണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ ഏതാനും പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ വര്‍ഷം സെപ്തംബറിലും കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്ടര്‍ പോര്‍ബന്തറിനു സമീപം കടലില്‍ തകര്‍ന്നു വീണിരുന്നു. ധ്രുവ് അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്ടറായ എ എല്‍ എച്ച് എം കെ-III ആണ് അന്ന് തകര്‍ന്നത്.
Post Your Comments