അഹമ്മദാബാദ്: ഇന്ത്യൻ സമുദ്രാതിർത്തിയിൽ പ്രവേശിച്ച പാക്കിസ്ഥാൻ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാർഡ്. നാസ്-റെ- കരം എന്ന ബോട്ടാണ് കോസ്റ്റ് ഗാർഡ് പിടിച്ചെടുത്തത്. ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പലായ ആര്യമാൻ കഴിഞ്ഞ ദിവസം നൈറ്റ് പട്രോളിംഗ് നടത്തിയിരുന്നു. ഇതിനിടെയാണ് അതിർത്തി കടന്നെത്തിയ പാക്കിസ്ഥാൻ ബോട്ട് ശ്രദ്ധയിൽപ്പെട്ടത്.
നവംബർ 21 ന് ഗുജറാത്തിലെ ഓഖ തീരത്ത് നിന്നും 15 കിലോമീറ്റർ ദൂരത്തായാണ് പാക് ബോട്ട് കണ്ടെത്തിയത്. 13 ജീവനക്കാരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. കോസ്റ്റ് ഗാർഡിന്റെ കപ്പൽ കണ്ടപ്പോൾ സംഘം രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇവരെ അധികൃതർ പിടികൂടി.തുടർന്ന് കോസ്റ്റ് ഗാർഡ് അധികൃതർ ബോട്ടിൽ പരിശോധന നടത്തി. എന്നാൽ ബോട്ടിൽ നിന്നും സംശയാസ്പദമായ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ബോട്ട് ജീവനക്കാരെ ചോദ്യം ചെയ്ത് വരികയാണെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
Post Your Comments