പാപമോചനത്തിനായി ഭസ്മക്കുള തീര്‍ത്ഥാടനം

വ്രതശുദ്ധിയുടെ നിറവില്‍ മല കയറി അയ്യപ്പസന്നിധിയിലെത്തുന്ന ഭക്തര്‍ അനുഷ്ഠാനമായി കാണുകയാണ് ഭസ്മക്കുളത്തിലെ കുളി. പതിനെട്ടാംപടി കയറി അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും ദര്‍ശിച്ചു കഴിഞ്ഞാല്‍ ഗുരുസ്വാമിമാര്‍ അടക്കമുള്ളവര്‍ എത്തുന്നത് ഭസ്മക്കുളത്തിലാണ്.

കുളത്തില്‍ ദേഹശുദ്ധി വരുത്തിയാല്‍ പാപ വിമുക്തി നേടിയെന്നാണ് തീര്‍ഥാടകരുടെ സങ്കല്‍പം. മാളികപ്പുറം ഫ്‌ളൈ ഓവര്‍ നിര്‍മിച്ചിരുന്ന സ്ഥാനത്തായിരുന്നു പണ്ട് ഭസ്മക്കുളം. നാലു വശവും പടിക്കെട്ടുകളോടുകൂടിയ കുളത്തിലറിങ്ങി ദേഹശുദ്ധി വരുത്തിയാണ് അയ്യപ്പന്മാര്‍ വീണ്ടും ദര്‍ശനത്തിനെത്തിയിരുന്നത്.

ദേവപ്രശ്‌ന വിധി പ്രകാരമാണ് പടിഞ്ഞാറെ നടയിലേക്കു ഭസ്മക്കുളം മാറ്റി സ്ഥാപിച്ചത്. കുന്നാര്‍ ഡാമില്‍ നിന്നുള്ള വെള്ളമാണ് കുളത്തില്‍ നിറയ്ക്കുന്നത്. മലിനമാകുന്നതിന് അനുസരിച്ച് വീണ്ടും വെള്ളം നിറച്ച് ശുദ്ധിയാക്കാറുണ്ട്.

Share
Leave a Comment