Latest NewsKeralaNewsCrime

വിവാഹഭ്യർത്ഥന നിരസിച്ച വീട്ടമ്മയെ കൊല്ലാൻ ശ്രമം

വ്യാഴാഴ്ച വൈകീട്ട് 7.30 ഓടെ ആക്രമണം ഉണ്ടായത്

കോഴിക്കോട്: വിവാഹഭ്യർത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം. കോഴിക്കോട് അത്തോളിയിലാണ് സംഭവം. അത്തോളി സഹകരണ ആശുപത്രിക്ക് സമീപം മഠത്തിൽ കണ്ടിയിൽ വാടകയ്ക്ക് താമസിക്കുന്ന പേരാമ്പ്ര സ്വദേശിയായ വീട്ടമ്മക്കെതിരെയാണ് വ്യാഴാഴ്ച വൈകീട്ട് 7.30 ഓടെ ആക്രമണം ഉണ്ടായത്.

read also: കല്‍പ്പാത്തി രഥോല്‍ത്സവം: ആചാരം, അനുഷ്ഠാനം, തീയതി, ആഘോഷം: അറിയേണ്ടതെല്ലാം

കൊടക്കല്ലിൽ പെട്രോൾ പമ്പിനെ സമീപം വാടക വീട്ടിൽ താമസിക്കുന്ന മഷൂദ് (33) ആണ് വീട്ടമ്മയെ കത്തി വീശി കൊല്ലാൻ ശ്രമിച്ചത്. ജോലി ചെയ്യുന്ന മടങ്ങും വഴി വീടിന് സമീപത്ത് വെച്ചാണ് യുവതിയെ ആക്രമിച്ചത്. കഴുത്തിന് മുറിവേറ്റ യുവതിയെ മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button