ദുബായ് : ഇന്റർനാഷണൽ ബാജ റാലിയുടെ എട്ടാമത് പതിപ്പ് നവംബർ 28 വ്യാഴാഴ്ച ആരംഭിക്കും. ദുബായിലെ ഫെസ്റ്റിവൽ സിറ്റിയിലാണ് ഈ റാലി നടക്കുന്നത്.
യുഎഇയിലെയും മേഖലയിലെ തന്നെ ഏറ്റവും പഴക്കമേറിയ മോട്ടോർ സ്പോർട് മത്സരമാണ് ഇത്. എട്ടാമത് പതിപ്പ് ഡിസംബർ 1 വരെ നീണ്ട് നിൽക്കും. എമിറേറ്റ്സ് മോട്ടോർ സ്പോർട് ഓർഗനൈസേഷൻ, ദുബായ് സ്പോർട്സ് കൗൺസിൽ എന്നിവർ സംയുക്തമായാണ് ഈ ടൂർണമെന്റ് ഒരുക്കുന്നത്.
വേൾഡ് കപ്പ് റാലി മേഖലയിൽ നിന്നുള്ള ഏറ്റവും പ്രധാന ഡ്രൈവർമാർ ഈ ടൂർണമെന്റിൽ പങ്കെടുക്കുന്നതാണ്.
ഇത്തവണ ഇതാദ്യമായി ഹത്തയിൽ വെച്ച് ഒരു പ്രത്യേക ടൂർണമെന്റ് അവതരണ പരിപാടി സംഘടിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചിട്ടുണ്ട്.
നവംബർ 29-നാണ് ഈ പരിപാടി ഒരുക്കുന്നത്. ഹത്തയിൽ വെച്ച് നടക്കുന്ന ഈ പരിപാടിയിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.
Post Your Comments