
പാലക്കാട്: ഫുട്ബോള്‍ ആരാധകരുടെ റാലിക്കിടെ പൊലീസിന് നേരെ കല്ലേറ്. രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.
പാലക്കാട് ഒലവക്കോട് ആണ് സംഭവം. ടൗണ്‍ നോര്‍ത്ത് സ്റ്റേഷനിലെ എഎസ്ഐ മോഹന്‍ദാസ്, സിപിഒ സുനില്‍കുമാര്‍ എന്നിവര്‍ക്കാണ് കല്ലേറില്‍ പരിക്കേറ്റത്.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റാലി അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കല്ലേറിലേക്ക് നയിച്ചത്.
Post Your Comments