
പാലക്കാട്: പാലക്കാട് ഒലവക്കോട് ഫുട്ബോൾ ആരാധകരുടെ റാലിക്കിടെ കല്ലേറുണ്ടായ സംഭവത്തിൽ 40 പേർ പൊലീസ് കസ്റ്റഡിയിൽ. കണ്ടാലറിയാവുന്ന ആളുകളെയാണ് കസ്റ്റഡിയിൽ എടുത്തതെന്ന് പൊലീസ് അറിയിച്ചു.
Read Also : 48 വാഹനങ്ങള്‍ കൂട്ടിയിടിച്ചു: പൂനെ-ബെംഗളൂരു എക്‌സ്പ്രസ് ഹൈവേയില്‍ വൻ അപകടം
കല്ലേറിൽ നോർത്ത് പൊലീസ് സ്റ്റേഷനിലെ എ എസ് ഐ മോഹൻ ദാസ്, സിപിഒ സുനിൽ കുമാർ എന്നിവർക്ക് പരിക്കേറ്റിരുന്നു. റാലി അവസാനിപ്പിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെയായിരുന്നു കല്ലേറ്. പൊലീസ് ലാത്തിവീശി സ്ഥലത്ത് നിന്ന് ആളുകളെ ഒഴിവാക്കുകയായിരുന്നു. ഇതിനിടെയാണ് കല്ലേറിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റത്.
പരിക്കേറ്റ പൊലീസുകാരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവിധ ടീമുകളുടെ ജേഴ്സി ധരിച്ചാണ് ഒലവക്കോട് ഫുട്ബോൾ പ്രേമികൾ എത്തിയിരുന്നത്. സംഭവത്തിൽ, ഇന്ന് കൂടുതൽ പൊലീസ് നടപടികൾ ഉണ്ടാവുമെന്നാണ് സൂചന.
Post Your Comments