തിരുവമ്പാടി: കേരളത്തെ ആറാം നൂറ്റാണ്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമമാണ് ചിലർ നടത്തുന്നതെന്ന് ക്രൈസ്തവ സംഘടനകൾ. കോടഞ്ചേരിയില്‍ താമരശ്ശേരി രൂപതയിലെ വിവിധ ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന വിശ്വാസ സംരക്ഷണ റാലിയിലാണ് വിമർശനമുയർന്നത്. ക്രൈസ്തവര്‍ ഉറങ്ങിക്കിടക്കുന്ന സിംഹമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത താമരശ്ശേരി രൂപത ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു.
നാര്‍കോട്ടിക്ക് ജിഹാദ്, സ്വര്‍ണക്കടത്ത്, രണ്ടാം ഖിലാഫത്ത് പ്രസ്ഥാനശ്രമം തുടങ്ങിയ പ്രശ്നങ്ങളെല്ലാം യാഥാർത്ഥ്യമാണെന്ന് അഡ്വ. ജസ്റ്റിന്‍ പള്ളിവാതുക്കല്‍ പറഞ്ഞു. കേരളത്തെ ആറാം നൂറ്റാണ്ടിലേക്കോ ഏഴാം നൂറ്റാണ്ടിലേക്കോ കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്നും, ക്രൈസ്തവരെ വെല്ലുവിളിക്കുന്നവരുടെ മുന്നില്‍ തലകുനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. യേശുവിന്റെ മുന്നില്‍ മാത്രമേ ക്രൈസ്തവർ തല കുനിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read:ബാലികാസദനത്തിൽ വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ
‘പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റെ മതരാഷ്ട്ര തീവ്രവാദത്തെ നേരിടും. ക്രൈസ്തവര്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ കാണിച്ച് കൊടുക്കണം. രാഷ്ട്രീയ കേരളത്തിന്റെ ഭാവി തീരുമാനിക്കുന്ന കൂട്ടായ്മയായി ക്രൈസ്തവര്‍ മാറണം’, അദ്ദേഹം വ്യക്തമാക്കി.
ജൂത, ക്രൈസ്തവ വിശ്വാസികളെ ഉറ്റമിത്രങ്ങളാക്കരുതെന്നാണ് ഖുര്‍ആന്റെ ശാസനയെന്ന് ഫാ. ജോണ്‍സണ്‍ തെക്കടയില്‍ പറഞ്ഞു. ഞങ്ങളുടെ മാര്‍ഗം വാളല്ല, സ്‌നേഹമാണെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവര്‍ക്കെതിരായ പ്രതിലോമശക്തികള്‍ക്കെതിരെ തങ്ങള്‍ ഒറ്റക്കെട്ടായിരിക്കുമെന്നും, ക്രൈസ്തവരുടെ സഹായത്താല്‍ വളര്‍ന്നവര്‍ ഇപ്പോള്‍ നെഞ്ചത്ത് കയറരുതെന്നും അധ്യക്ഷ പ്രസംഗത്തില്‍ സീറോ മലബാര്‍ സഭ വക്താവ് ഡോ. ചാക്കോ കാളംപറമ്പില്‍ പറഞ്ഞു.
Post Your Comments