ആലപ്പുഴ: പോലീസിന്റെ എതിര്‍പ്പ് അവഗണിച്ച് ആലപ്പുഴ നഗരത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സമ്മേളനത്തിനും റാലിക്കും അനുമതി നല്‍കിയത് വിവാദമാകുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് 21ന് നടക്കേണ്ട പരിപാടിക്ക് പോലീസും ജില്ലാ ഭരണകൂടവും ആദ്യം അനുമതി നല്‍കിയിരുന്നില്ല. പിന്നീട്, സര്‍ക്കാരില്‍ നിന്നുള്ള സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് അനുമതി നല്‍കുകയായിരുന്നു.
Read Also: മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കെ സുധാകരന്റെ നടപടി സംസ്കാര ശൂന്യത: ഇപി ജയരാജൻ
കഴിഞ്ഞ ദിവസമാണ്, സര്‍ക്കാരിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി പോപ്പുലര്‍ ഫ്രണ്ടിന് പരിപാടി നടത്താന്‍ ഉപാധികളോടെ ഭരണകൂടം അനുമതി നല്‍കിയത്. ഈ മാസം 21നാണ് പോപ്പുലര്‍ ഫ്രണ്ട് സമ്മേളനം.
അതേസമയം, ആര്‍എസ്എസ് പ്രവര്‍ത്തകരായ നന്ദുവിന്റേയും രഞ്ജിത് ശ്രീനിവാസന്റേയും കൊലപാതകത്തിന് ശേഷം, നഗരത്തില്‍ പോപ്പുലര്‍ ഫ്രണ്ട് സമ്മേളനവും റാലിയും നടത്തുന്നത് സാക്ഷികളേയും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളേയും ഭയപ്പെടുത്താനാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
Post Your Comments