Latest NewsKeralaNews

ലീഗില്‍ നിലവില്‍ 25 ലക്ഷം അംഗങ്ങളുണ്ട്, ഇനി ആരെയും എടുക്കില്ല: അന്‍വറിന്റെ ലീഗ് പ്രവേശനത്തിന് മറുപടിയുമായി പിഎംഎ സലാം

പത്തനംതിട്ട: മുസ്ലിം ലീഗിലേക്ക് പുതിയ ആളുകളെ എടുക്കുന്നില്ലെന്ന് ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞു. അന്‍വര്‍ ലീഗിലേക്ക് വരുമോ എന്ന ചോദ്യത്തിനാണ് മറുപടി.

‘നിലവില്‍ 25 ലക്ഷം പാര്‍ട്ടി അംഗങ്ങള്‍ ലീഗിനുണ്ട്. പുതുതായി ആരെയും എടുക്കുന്നില്ല. മതനിരപേക്ഷ ഫാസിസ്റ്റ് വിരുദ്ധ ചേരിയിലേക്ക് വരുന്നുണ്ടോ എന്ന് അന്‍വര്‍ ആദ്യം വ്യക്തമാക്കട്ടെ. ശേഷം മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കാം. ചേലക്കരയിലെ മുസ്ലിം ലീഗ് ഓഫീസില്‍ അന്‍വറിന് സ്വീകരണം നല്‍കിയിട്ടില്ല. വോട്ട് ചോദിക്കാന്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസില്‍ കയറാറുണ്ട്. അതില്‍
തെറ്റില്ല’, അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button