KeralaLatest NewsNews

കോട്ടയത്ത് മകന്‍ അച്ഛനെ കുത്തിക്കൊന്നു: പ്രതി അറസ്റ്റില്‍

കോട്ടയം: കോട്ടയം കുമാരനെല്ലൂരില്‍ മകന്‍ അച്ഛനെ കുത്തി കൊലപ്പെടുത്തി. ഇടയാടി സ്വദേശി രാജു (70) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ രാജുവിന്റെ മകന്‍ അശോകനെ പൊലീസ് അറസ്റ്റ് ചെയ്തു. അശോകന്‍ ലഹരിക്ക് അടിമപ്പെട്ടയാളാണെന്ന് പൊലീസ് പറഞ്ഞു. ലഹരി ഉപയോഗത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇരുവരും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്.

Read Also: എഡിജിപി പി വിജയന്‍ സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം മേധാവി

അശോകന്റെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തര്‍ക്കത്തിനിടയില്‍ അശോകന്‍ കത്തികൊണ്ട് രാജുവിനെ കുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു. ഇന്‍ക്വസ്റ്റിനുശേഷം രാജുവിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button