KeralaLatest NewsNews

ലൈംഗികാതിക്രമ കേസില്‍ യുവ അധ്യാപിക അറസ്റ്റില്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ ലൈംഗികാതിക്രമ കേസില്‍ യുവ അധ്യാപിക അറസ്റ്റിലായി. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് യുവ അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ പിന്നീട് കോടതി റിമാന്‍ഡും ചെയ്തിട്ടുണ്ട്. പ്രമുഖ സ്വകാര്യ സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സാമൂഹ്യപാഠം അധ്യാപികയായ 32 കാരിയാണ് കേസിലെ പ്രതി. ശനിയാഴ്ച രാത്രി 9 -ാം ക്ലാസ്
വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.

Read Also: കൊച്ചിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി അമ്മയെ വിവരം അറിയിക്കുകയായിരുന്നു. മുമ്പും അധ്യാപികയില്‍ നിന്ന് സമാനമായ അനുഭവം നേരിട്ടിട്ടുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു. അമ്മയുടെ പരാതിയില്‍ കേസെടുത്ത അണ്ണൂര്‍ പൊലീസ് അധ്യാപികയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോയമ്പത്തൂര്‍ ഉദയംപാളയം സ്വദേശിയായ ഇവര്‍ അവിവാഹിതയാണ്. ആറ് മാസം മുമ്പാണ് സ്‌കൂളിലെത്തിയത്. അധ്യാപിക അറസ്റ്റിലായതോടെ സ്‌കൂളിലെ മറ്റ് കുട്ടികളെയും കൗണ്‍സലിംഗ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button