
കോഴിക്കോട്: ബാറിലെ സംഘർഷം നിയന്ത്രിക്കാനെത്തിയ പൊലീസ് സംഘത്തെ ആക്രമിച്ച മദ്യപസംഘത്തിനെതിരെ കേസെടുത്തു. കൊയിലാണ്ടിയിലെ ബാറിൽവച്ച് കഴിഞ്ഞ ദിവസം രാത്രിയിൽ കൊല്ലം പിഷാരികാവ് സ്വദേശികളായ പത്തു പേരാണ് പൊലീസിനെ ആക്രമിച്ചത്. സംഭവത്തിന് പിന്നാലെ പ്രതികൾ ഒളിവിൽപോയി.
മദ്യപസംഘത്തിന്റെ ആക്രമണത്തിൽ സബ് ഇൻസ്പെക്ടർ ഉൾപ്പെടെ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം രാത്രി കൊയിലാണ്ടിയിലെ ഒരു ബാറിൽ സംഘർഷമുണ്ടായിരുന്നു. വിവരം കിട്ടിയതോടെ, അന്വേഷിക്കാൻ പൊലീസ് എത്തി. വിവരങ്ങൾ തിരക്കുന്നതിനിടെയാണ് അടികൂടിയവർ, പൊലീസിന് നേരെ തിരിഞ്ഞത്.
പൊലീസുമായി കലഹിച്ച മദ്യപസംഘം ആക്രമിക്കാനും തുടങ്ങി. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെുത്തിയതുൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കൊയിലാണ്ടി പൊലീസ് കേസെടുത്ത്. സംഭവത്തിന് പിന്നാലെ പ്രതികൾ ഒളിവിൽ പോയി. ഇവർക്കായി തെരച്ചിൽ തുടരുകയാണെന്ന് കൊയിലാണ്ടി പൊലീസ് അറിയിച്ചു.
Post Your Comments