ന്യൂഡല്‍ഹി: റഷ്യ-യുക്രൈന്‍ യുദ്ധം ആഗോള രാസവള വിലയില്‍ ഗണ്യമായ വര്‍ദ്ധനവിന് കാരണമായി, ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്നതിനാല്‍ ഇന്ത്യയുടെ വിതരണ ശൃംഖലയെ സാരമായി ബാധിച്ചു. നൈട്രജന്‍, പൊട്ടാസ്യം, ഫോസ്ഫറസ് വളങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ കയറ്റുമതി രാജ്യങ്ങളില്‍ ഒന്നായ റഷ്യയുടെ കയറ്റുമതി വിതരണത്തില്‍ തടസ്സങ്ങള്‍ നേരിട്ടു, ഇത് ഇന്ത്യ പോലുള്ള ഇറക്കുമതി രാജ്യങ്ങളുടെ ചെലവ് വര്‍ദ്ധിപ്പിച്ചു.
കര്‍ഷകരെ ഈ ആഘാതത്തില്‍ നിന്ന് സംരക്ഷിക്കാന്‍ മോദി സര്‍ക്കാര്‍ ഇടപെട്ടു. രാസവളങ്ങളുടെ : കുതിച്ചുയരുന്ന വിലയില്‍ നിന്ന് കര്‍ഷകരെ സംരക്ഷിക്കുന്നതിനായി രാസവള സബ്‌സിഡികള്‍ക്കായി മോദി സര്‍ക്കാര്‍ 2.25 ലക്ഷം കോടി രൂപ ചെലവഴിച്ചു. അന്താരാഷ്ട്ര വില വര്‍ദ്ധനവിന്റെ ആഘാതം കര്‍ഷകര്‍ വഹിക്കുന്നില്ലെന്നും മോദി സര്‍ക്കാര്‍ ഉറപ്പാക്കി.
കേന്ദ്രസര്‍ക്കാരിന്‍രെ ഈ വന്‍ സബ്‌സിഡികള്‍ കര്‍ഷകരെ വലിയ ആഘാതങ്ങളില്‍ നിന്ന് സംരക്ഷിച്ചു. എന്നാല്‍, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, അടിസ്ഥാന സൗകര്യ വികസനം, സാമൂഹിക ക്ഷേമ പരിപാടികള്‍ എന്നിവയ്ക്കായി വിനിയോഗിക്കാവുന്ന ഫണ്ടുകള്‍ രാസവള സബ്‌സിഡി പദ്ധതിയെ പിന്തുണയ്ക്കുന്നതിനായി വകമാറ്റുകയായിരുന്നു.
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കലും അടിസ്ഥാന സൗകര്യങ്ങളും:
രാസവള സബ്‌സിഡികള്‍ക്കായി അനുവദിച്ച പണം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും അടിസ്ഥാന സൗകര്യ പദ്ധതികള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ഉപയോഗിക്കാമായിരുന്നു, പക്ഷേ കര്‍ഷകര്‍ക്കുണ്ടായ ആശ്വാസമായിരുന്നു ഏറ്റവും വലുതെന്ന് കേന്ദ്രം ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, ആഗോള വിപണി അസ്ഥിരതയില്‍ നിന്ന് കാര്‍ഷിക മേഖലയെ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ വിഭവങ്ങള്‍ വഴിതിരിച്ചുവിടുന്നതിനാല്‍ ദരിദ്ര സമൂഹങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്ക് ധനസഹായം മന്ദഗതിയിലാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
കര്‍ഷകരുടെ രക്ഷയ്ക്കായി ഇന്ത്യ സബ്‌സിഡികളെ ആശ്രയിച്ചെങ്കിലും റഷ്യയുമായുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുകയും ചെയ്തു. റഷ്യ-യുക്രൈയ്ന്‍ യുദ്ധസാഹചര്യ പിരിമുറുക്കങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള റഷ്യന്‍ രാസവളങ്ങളുടെ കയറ്റുമതി മോദി സര്‍ക്കാര്‍ സുഗമമാക്കി.
Post Your Comments