KeralaLatest News

റാന്നിയിൽ പച്ചക്കറിവ്യാപാരിയെ റോഡിലിട്ട് വെട്ടിക്കൊന്നു: ഭാര്യക്കും ​ഗുരുതര പരിക്ക്

റാന്നി: പച്ചക്കറിവ്യാപാരിയെ റോഡിലിട്ട് വെട്ടിക്കൊന്നു. പത്തനംതിട്ട റാന്നിയിൽ തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. റാന്നി അങ്ങാടിയിലെ വ്യാപാരി ചേത്തയ്ക്കൽ സ്വദേശി അനിൽകുമാർ(45) ആണ് മരിച്ചത്. ആക്രമണത്തിൽ ഇദ്ദേഹത്തിന്റെ ഭാര്യ മഹാലക്ഷ്മിക്കും ​ഗുരുതരമായി പരിക്കേറ്റു.

ഇവരെ ആദ്യം റാന്നിയില സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കേളേജിലും പ്രവേശിപ്പിച്ചു. അക്രമി കരിങ്കുറ്റി സ്വദേശി പ്രദീപിനെ പോലീസ് സംഭവസ്ഥലത്ത് നിന്ന് പിടികൂടി. തിങ്കളാഴ്ച രാത്രി പത്തരയോടെ റാന്നി പേട്ട-ചെട്ടിമുക്ക് റോഡിൽ എസ്.ബി.ഐക്കടുത്തായിരുന്നു ആക്രമണം.

ഇതിന് സമീപത്തുതന്നെയാണ് അനിൽകുമാർ കട നടത്തുന്നത്. പച്ചക്കറി വാങ്ങുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. പ്രദീപിനെ ചോദ്യംചെയ്താലേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്ന് റാന്നി പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button