ലാഹോര്‍: പാകിസ്ഥാനില്‍ പൊലീസ് വാഹന വ്യൂഹത്തിന് നേരെ കവര്‍ച്ചാസംഘം നടത്തിയ ആക്രമണത്തില്‍ 11 പൊലീസുകാര്‍ കൊല്ലപ്പെട്ടു. 9 പേര്‍ക്ക് പരിക്ക്. യഹിം യാര്‍ ഖാനില്‍ വച്ചാണ് തോക്കും ഗ്രനേഡുകളുമുപയോഗിച്ച് കവര്‍ച്ചാ സംഘം ആക്രമണം നടത്തിയത്. പഞ്ചാബ് പ്രവിശ്യയിലെ കിഴക്കന്‍ മേഖലയിലാണ് വ്യാഴാഴ്ച പൊലീസിനെ കവര്‍ച്ചാ സംഘം ആക്രമിച്ചത്. പൊലീസിനെ വെട്ടിച്ച് ആയുധധാരികളായ കവര്‍ച്ചക്കാര്‍ ഒളിഞ്ഞിരിക്കുന്ന സിന്ധു നദീ തീരത്തെ സമീപമുള്ള മേഖലയിലാണ് അക്രമം നടന്നത്.
കുപ്രസിദ്ധനായ കൊള്ള സംഘം നേതാവായ ബഷീര്‍ ഷാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നതെന്നാണ് പഞ്ചാബ് പൊലീസ് മേധാവി ഉസ്മാന്‍ അന്‍വര്‍ വിശദമാക്കുന്നത്. പ്രവിശ്യയിലെ കൊള്ള സംഘങ്ങളെ പൂര്‍ണമായി നിര്‍മാജ്ജനം ചെയ്യും വരെ പൊലീസ് നടപടി തുടരുമെന്നാണ് പഞ്ചാബ് പൊലീസ് മേധാവി ഉസ്മാന്‍ അന്‍വര്‍ പ്രതികരിച്ചിട്ടുള്ളത്. പൊലീസ് ആക്രമണത്തില്‍ ബഷീര്‍ ഷാറിനെ കൊന്നതായും സംഘത്തിലെ അഞ്ച് പേരെ പരിക്കേല്‍പ്പിച്ചതായും പൊലീസ് വിശദമാക്കിയിട്ടുണ്ട്.
കൊല്ലപ്പെട്ട ഉദ്യോഗസ്ഥരുടെ സംസ്‌കാരം വെള്ളിയാഴ്ച നടന്നു. ആഭ്യന്തര മന്ത്രി മൊഹ്‌സിന്‍ നഖ്വി അടക്കമുള്ള നിരവധി പ്രമുഖരാണ് സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തത്. പൊലീസിനെ ആക്രമിച്ചവര്‍ക്ക് ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് നഖ്വി വിശദമാക്കിയിട്ടുള്ളത്.
Post Your Comments