ചേലക്കര: കഴുത്തില്‍ ഷാള്‍ കുരുങ്ങി വിദ്യാര്‍ത്ഥിനി മരിച്ചു. ചേലക്കര വട്ടുള്ളി തുടുമേല്‍ റെജി – ബ്രിസിലി ദമ്പതികളുടെ ഏക മകള്‍ എല്‍വിന(10) യാണ് മരിച്ചത്. ഇന്നലെ രാത്രി 9.30 യോടെയാണ് സംഭവം മുറിയില്‍ ജനാലയുടെ അരികില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ കഴുത്തില്‍ അബദ്ധത്തില്‍ ഷാള്‍ കുരുങ്ങുകയായിരുന്നു.
പുറത്ത് പോയി തിരിച്ചെത്തിയ അച്ഛന് റെജിയാണ് മകളെ ഷാള്‍ കുരുങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
Post Your Comments