KeralaLatest News

മലമ്പുഴ അണക്കെട്ടിന്‍റെ ഷട്ടര്‍ ഉയർത്തിയേക്കും: ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍

പാലക്കാട്: മലമ്പുഴ അണക്കെട്ടിന്‍റെ ജലനിരപ്പ് 112.33 മീറ്ററിനോട് അടുത്തുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഡാമിന്റെ ഷട്ടറുകൾ ഉയർത്താൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ രണ്ടു മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഷട്ടറുകൾ തുറക്കുന്നതായിരിക്കും. അതിനാൽ പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

അണക്കെട്ടിലെ ജലനിരപ്പ് 112.33 മീറ്ററിനോട് എത്തി. ഇതുപ്രകാരം അണക്കെട്ടിലെ ജല സംഭരണം 163.1239 Mm3 എത്തിയിട്ടുണ്ട്. റൂൾ കർവ് അനുസരിച്ചുള്ള ജലനിരപ്പ് 112.99 മീറ്ററും സംഭരണശേഷി 175.98 Mm3 ആണ്. വൃഷ്ടിപ്രദേശത്തെ മഴയുടെ അളവ് 38.4 മില്ലി മീറ്ററും ഡാമിലേക്കുള്ള നീരൊഴുക്ക് 40.8 m3/s ഉം ആണ്. ഇതേ നില തുടരുകയാണെങ്കിൽ രണ്ടു മൂന്നു ദിവസങ്ങൾക്കകം റൂൾ കർവ് അനുസരിച്ചുള്ള ജലനിരപ്പ് എത്താൻ സാധ്യതയുണ്ടെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

ഈ സാഹചര്യത്തിൽ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി അണക്കെട്ടിന്‍റെ സ്പിൽവേ ഷട്ടറുകൾ വരും ദിവസങ്ങളിൽ തുറക്കേണ്ടി വരുന്നതാണ്. അണക്കെട്ടിന്‍റെ സ്പിൽവേ ഷട്ടറുകൾ തുറന്നാൽ വെള്ളം കൽപ്പാത്തിപ്പുഴ വഴി ഭാരതപ്പുഴയിൽ എത്തിച്ചേരുന്നതാണ്. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button