പാലക്കാട്: മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ രാത്രി പത്തുമണിക്ക് ഉയര്‍ത്തും. 15 സെന്റീമീറ്റര്‍ വരെ ഷട്ടറുകള്‍ ഉയര്‍ത്തുമെന്നും കല്‍പ്പാത്തി, ഭാരതപ്പുഴ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. മഴ ശക്തിപ്പെട്ടതോടെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനാലാണ് ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
Read also: ആൾദൈവം കൽക്കിയുടെ ആശ്രമത്തിൽ ആദായനികുതി റെയ്ഡ്; പിടിച്ചെടുത്തത് ദശകോടികളും 88 കിലോ സ്വർണ്ണവും
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ ചില പ്രദേശങ്ങളിള്‍ ശക്തമായ ഇടിമിന്നലിനു സാധ്യതയെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരമേഖലയില്‍ ഇന്ന് അന്‍പത്തിയഞ്ചു വരെ കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു.
Post Your Comments