KeralaLatest NewsNews

ഉരുള്‍പ്പൊട്ടല്‍ തകര്‍ത്തെറിഞ്ഞത് മുണ്ടക്കൈയെ: ഉണ്ടായിരുന്നത് 400 വീടുകള്‍, അവശേഷിക്കുന്നത് 30 എണ്ണം മാത്രം

കല്‍പറ്റ: വയനാട്ടില്‍ ഉണ്ടായ ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍ മുണ്ടക്കൈ എന്ന ഗ്രാമം അപ്പാടെ മലവെള്ള പാച്ചിലില്‍ ഒലിച്ചുപോയ കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. ഇവിടുത്തെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ഇതുവരെ 157 മരണങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. വളര്‍ത്തുമൃങ്ങള്‍ മാത്രം ബാക്കിയായ കണ്ണീര്‍ക്കാഴ്ചകളാണ് മുണ്ടക്കൈയിലെങ്ങും. മുണ്ടക്കൈയില്‍ അവശേഷിക്കുന്നത് വെറും 30 വീടുകള്‍ മാത്രമെന്ന് പഞ്ചായത്ത് അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നു. പഞ്ചായത്തിന്റെ രജിസ്റ്റര്‍ പ്രകാരം 400 ലധികം വീടുകളാണ് ഇവിടെയുണ്ടായിരുന്നത്.

Read Also: വയനാട് ദുരന്തം: മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരം, തകര്‍ന്ന വീടുകളില്‍ മൃതദേഹം കുടുങ്ങിക്കിടക്കുന്നു

വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിലേക്കായി ബെയിലി പാലം നിര്‍മിക്കുന്നതിന് വേണ്ടിയുള്ള സാധനങ്ങളുമായി 11 മണിയോടെ പ്രത്യേക വിമാനം കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തും. 18 ലോറികള്‍ അവിടെ സജ്ജമാക്കിയിട്ടുണ്ട്. പിന്നീടിവ റോഡ് മാര്‍ഗം വയനാട്ടില്‍ എത്തിക്കും. ബെയിലി പാലം നിര്‍മാണം രക്ഷാപ്രവര്‍ത്തനം കൂടുതല്‍ വേഗത്തിലാക്കാന്‍ സഹായിക്കുമെന്ന് മന്ത്രി കെ രാജന്‍ അറിയിച്ചു. സൈന്യത്തിന്റെ 3 കെടാവര്‍ ഡോഗുകളും ഒപ്പമെത്തും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button