
ഹൈദരാബാദ് : തെലങ്കാനയിലെ നാഗര്‍കുര്‍ണൂലില്‍ ടണലിടിഞ്ഞ് വീണ് കുടുങ്ങിയ എട്ട് പേര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തല്ക്കാലം നിര്‍ത്തിവെച്ചു. ടണലിന്റെ ഉള്ളില്‍ ചെളിയുടെയും വെള്ളത്തിന്റെയും നിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് തെരച്ചില്‍ തല്ക്കാലം നിര്‍ത്തിവെച്ചത്. രാവിലെ അകത്തേക്ക് പോയ സംഘം പുറത്തേക്ക് തിരിച്ചു വന്ന് വെള്ളത്തിന്റെയും ചെളിക്കെട്ടിന്റെയും നിരപ്പ് അപകടകരമാം വിധം ഉയര്‍ന്നതായി സ്ഥിരീകരിച്ചു.
നിലവില്‍ ടണലിന്റെ 11.5 കിലോമീറ്റര്‍ ദൂരം വരെ മാത്രമേ കടക്കാന്‍ കഴിയുന്നുള്ളൂ. ഇന്നലെ രാവിലെ ദൗത്യസംഘം കുടുങ്ങിയവരുണ്ടെന്ന് കരുതുന്ന സ്ഥലത്തിന്റെ 40 മീറ്റര്‍ വരെ അടുത്ത് രക്ഷാ പ്രവര്‍ത്തകര്‍ എത്തിയിരുന്നു. ദൗത്യസംഘത്തിന്റെ കൂടി സുരക്ഷ കണക്കിലെടുത്താണ് തല്ക്കാലം രക്ഷാപ്രവര്‍ത്തനം നിര്‍ത്താന്‍ ജില്ലാ കളക്ടര്‍ തീരുമാനിച്ചത്. ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാര്‍ക്ക കൂടി സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
Post Your Comments