ഒട്ടാവ: കാനഡയിൽ ഹിന്ദുക്കൾക്കും ഹിന്ദു ക്ഷേത്രങ്ങൾക്കുമെതിരെ ആക്രമണം തുടർന്ന് ഖാലിസ്ഥാൻ ഭീകരർ. എഡ്മോന്റണിലുള്ള ഹിന്ദു ക്ഷേത്രം ഖാലിസ്ഥാൻ അനുകൂലികള്‍ തകർത്ത സംഭവത്തിനെതിരെ കനേഡിയൻ എംപി രംഗത്തെത്തിയിരുന്നു.
ഹിന്ദുക്കള്‍ സമ്പന്നമാക്കിയ കാനഡയെ ഖാലിസ്ഥാനി ഭീകരർ മലിനമാക്കിയെന്ന് ഇന്ത്യൻ വംശജനായ കനേഡിയൻ എംപി ചന്ദ്ര ആര്യആരോപിച്ചു. ഇന്ന് ഈ രാജ്യത്ത് ലഭിക്കുന്ന സ്വാതന്ത്ര്യത്തെ ഖാലിസ്ഥാനികള്‍ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഖാലിസ്ഥാനികള്‍ കാരണം കാനഡയില്‍ വർദ്ധിച്ചുവരുന്ന ഹിന്ദുഫോബിയയാണ് ബാപ്സ് സ്വാമിനാരായണ്‍ മന്ദിർ തകർക്കപ്പെടാൻ കാരണമെന്നും എം പി പറഞ്ഞു. ഇതിനു പിന്നാലെ കനേഡിയൻ ഹിന്ദുക്കൾ ഇന്ത്യയിലേക്ക് മടങ്ങിപ്പോകണമെന്ന ഭീഷണിയുമായി ഖാലിസ്ഥാൻ തീവ്രവാദി ഗുർപത്വന്ത് സിംഗ് പന്നൂൻ രംഗത്തെത്തി.
Post Your Comments