കൊച്ചി: യുവാവ് ഹോട്ടല്‍കെട്ടിടത്തിന്റെ 11-ാംനിലയില്‍നിന്ന് ചാടി ജീവനൊടുക്കി. വൈറ്റില സ്വദേശി ക്രിസ് ജോര്‍ജ് എബ്രഹാം (23) ആണ് ആത്മഹത്യ ചെയ്തത്. കടവന്ത്രയിലെ ഒലീവ് ഡൗൺ ടൗൺ ഹോട്ടല്‍ കെട്ടിടത്തിൽ നിന്നുമാണ് ചാടിയത്. യുവാവിന്റെ പക്കൽ നിന്നും ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെത്തി. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച കാരണമെന്താണെന്ന് ഇതില്‍ വ്യക്തമാക്കിയിട്ടില്ല. രാവിലെ ഹോട്ടലിലെത്തിയ യുവാവ് നേരേ റൂഫ് ടോപ്പിലേക്ക് പോയെന്നാണ് വിവരം. ഇവിടെനിന്നാണ് താഴേക്ക് ചാടിയത്. ചാട്ടത്തിൽ ഇയാളുടെ കാൽ വേർപ്പെട്ടു പോയി. ഹോട്ടലിന് മുന്‍വശത്തെ ഗേറ്റിലാണ് യുവാവ് വീണത്. മാരകമായി പരിക്കേറ്റ യുവാവിനെ ഉടന്‍തന്നെ പോലീസെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
പഠനം പൂര്‍ത്തിയാക്കി വിദേശത്തേക്ക് പോകാനിരിക്കെയാണ് യുവാവ് ജീവനൊടുക്കിയതെന്നാണ് വിവരം. ‘എല്ലാ നല്ലകാര്യങ്ങള്‍ക്കും അവസാനമുണ്ട്, എന്റെ നല്ലകാര്യങ്ങള്‍ അവസാനിക്കുമ്പോള്‍ ഞാനും മരിക്കും, മരണശേഷം മൃതദേഹം സെമിത്തേരിയില്‍ അടക്കണം’, എന്നാണ് ഇയാളുടെ കുറിപ്പിലുണ്ടായിരുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments