തൃശൂർ: കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപിയെ പ്രശംസിച്ചതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് തൃശൂർ മേയർ എം.കെ. വർഗീസ്. തന്‍റെ രാഷ്ട്രീയവും സുരേഷ് ഗോപിയുടെ രാഷ്ട്രീയവും വേറെയാണെന്നും മേയർ പറഞ്ഞു.
കഴിഞ്ഞദിവസം തൃശൂരില്‍ നടന്ന ചടങ്ങിൽ ഇരുവരും ഒന്നിച്ചു പങ്കെടുത്തിരുന്നു. സുരേഷ് ഗോപിയെ മേയർ പുകഴ്ത്തിയതും മറുപടിയും ചർച്ചയായതിന്റെ പശ്ചാത്തലത്തിലാണ് മേയർ തന്റെ നിലപാട് വ്യക്തമാക്കിയത്.
read also: തെലങ്കാനയില്‍ കാലിടറി ബി.ആർ.എസ്: ഒരു എംഎല്‍എ കൂടി കോണ്‍ഗ്രസില്‍ ചേര്‍ന്നു
‘താൻ ബി.ജെ.പിയിലേക്കു പോകുമെന്ന പ്രചാരണം തെറ്റാണ്. ഇടതുപക്ഷത്ത് ഉറച്ചുനില്‍ക്കുകയാണ്. സി.പി.എമ്മുമായി സഹകരിച്ചാണ് മുന്നോട്ടുപോകുന്നത്. കോർപറേഷന്‍റെ ഒരു സ്ഥാപനം ഉദ്ഘാടനം ചെയ്യാൻ കേന്ദ്രമന്ത്രി എത്തിയാല്‍ പോകാൻ താൻ ബാധ്യസ്ഥനാണ്. തൃശൂരിന് പുരോഗതി ആവശ്യമല്ലേ? അതിന് സുരേഷ് ഗോപി പദ്ധതി തയാറാക്കുന്നതും നല്ല കാര്യമാണ്. അദ്ദേഹത്തോട് സംസാരിക്കാൻ പാടില്ലെന്ന് പറയാൻ പറ്റുമോ?’ -മേയർ ചോദിച്ചു.
Post Your Comments