Article

ഇന്ത്യയിലെ പ്രധാന രാഷ്ട്രീയ ശക്തിയായി ഉയര്‍ന്നുവന്ന ബിജെപിയുടെ സ്ഥാപക നേതാവായ എല്‍.കെ അദ്വാനിയുടെ ആദ്യകാല ജീവിതം

രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ സന്നദ്ധപ്രവര്‍ത്തകനായി രാഷ്ട്രീയ ജീവിതം ആരംഭിച്ച ലാല്‍ കൃഷ്ണ അദ്വാനി 1927 നവംബര്‍ 8ന് കറാച്ചിയിലാണ് ജനിച്ചത്. ഭാരതീയ ജനതാ പാര്‍ട്ടിയുടെ സഹസ്ഥാപകരില്‍ ഒരാളാണ് അദ്വാനി. 1998 മുതല്‍ 2004 വരെ ബിജെപിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യ സര്‍ക്കാരില്‍ ഉപപ്രധാനമന്ത്രിയായും ആഭ്യന്തര സഹമന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 10-ാം ലോക്‌സഭയിലും 14-ാം ലോക്‌സഭയിലും പ്രതിപക്ഷ നേതാവായിരുന്നു അദ്ദേഹം. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ശില്പിയായി അറിയപ്പെടുന്ന നേതാവാണ് അദ്വാനി.

Read Also: പി.ജയരാജനെ പിന്തുണയ്ക്കുന്ന കണ്ണൂരിലെ റെഡ് ആര്‍മിക്കും സൈബര്‍ പോരാളികള്‍ക്കും മുന്നറിയിപ്പുമായി മനു തോമസ്

ഇന്ത്യയിലെ സുപ്രധാന രാഷ്ട്രീയ ശക്തിയായി ഉയര്‍ന്നുവന്ന ബിജെപിയെ ജനകീയമാക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു.
അദ്വാനി 2002 മുതല്‍ 2004 വരെ ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. തന്റെ കരിയറില്‍ ഉടനീളം ഇന്ത്യന്‍ രാഷ്ട്രീയത്തിന് കാര്യമായ സംഭാവനകള്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്.

എല്‍ കെ അദ്വാനി – ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

1927 നവംബര്‍ 8 ന് ബ്രിട്ടീഷ് ഇന്ത്യയിലെ കറാച്ചിയില്‍ ജനിച്ച ലാല്‍ കൃഷ്ണ അദ്വാനി ഒരു സിന്ധി ഹിന്ദു കുടുംബത്തില്‍ നിന്നുള്ള അംഗമാണ്. അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യാത്ര കറാച്ചിയിലെ സെന്റ് പാട്രിക്സ് ഹൈസ്‌കൂളില്‍ നിന്നും ആരംഭിച്ചു. തുടര്‍ന്ന് സിന്ധിലെ ഹൈദരാബാദിലെ ഡിജി നാഷണല്‍ കോളേജില്‍ നിന്നും വിദ്യാഭ്യാസം നേടി.

ഇന്ത്യയുടെ വിഭജനത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ കുടുംബം ബോംബെയിലേക്ക് കുടിയേറി. അവിടെ ബോംബെ യൂണിവേഴ്സിറ്റിയിലെ ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് നിയമ ബിരുദം പൂര്‍ത്തിയാക്കി. ലാല്‍ കൃഷ്ണ അദ്വാനിയുടെ പിതാവ് കിഷിന്‍ചന്ദ് , അമ്മ ജ്ഞാനിദേവി എന്നിവരായിരുന്നു.

എല്‍ കെ അദ്വാനി – ആദ്യകാല രാഷ്ട്രീയ ജീവിതം

അദ്വാനി 1941-ല്‍ രാഷ്ട്രീയ സ്വയംസേവക് സംഘില്‍ (ആര്‍എസ്എസ്) എന്റോള്‍ ചെയ്തത് തനിക്ക് പതിനാലു വയസ്സുള്ളപ്പോഴാണ്. അദ്ദേഹം ഒരു പ്രചാരകന്റെ റോള്‍ ഏറ്റെടുത്തു. പിന്നീട് 1947 ല്‍ കറാച്ചി യൂണിറ്റിന്റെ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തു.

ഇന്ത്യയുടെ വിഭജനത്തെത്തുടര്‍ന്ന്, അദ്വാനി രാജസ്ഥാനില്‍ പ്രചാരകനായി സേവനമനുഷ്ഠിച്ചു, 1952 വരെ അല്‍വാര്‍, ഭരത്പൂര്‍, കോട്ട, ബുണ്ടി, ജലവാര്‍ തുടങ്ങി വിവിധ ജില്ലകളില്‍ പ്രവര്‍ത്തിച്ചു.

1980 -ല്‍ അടല്‍ ബിഹാരി വാജ്‌പേയിക്കൊപ്പം ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) രൂപീകരിക്കുന്നതില്‍ അദ്വാനി നിര്‍ണായക പങ്ക് വഹിച്ചു . അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി ഒരു ശക്തമായ രാഷ്ട്രീയ ശക്തിയായി ഉയര്‍ന്നു. ആഗോള വേദിയില്‍ ഇന്ത്യയ്ക്ക് കൂടുതല്‍ പ്രധാനമായ പങ്കിനായി വാദിക്കുകയും ചെയ്തു.

അദ്വാനിയുടെ ഭരണകാലം നിരവധി അംഗീകാരങ്ങളും വെല്ലുവിളികളും നിറഞ്ഞതായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിന് അദ്ദേഹം നല്‍കിയ മികച്ച സംഭാവനകള്‍ ഉണ്ടായിരുന്നിട്ടും 2009 ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പരാജയം ഉള്‍പ്പെടെയുള്ള തിരിച്ചടികള്‍ അദ്ദേഹം നേരിട്ടു . 2019 -ല്‍ അദ്ദേഹം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിച്ചു.
ലാല്‍ കൃഷ്ണ അദ്വാനിയുടെ പാരമ്പര്യം അദ്ദേഹത്തിന്റെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കപ്പുറമാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ സഞ്ചാരപഥം രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ദീര്‍ഘവീക്ഷണമുള്ള നേതാവാണ് അദ്ദേഹം.

 

shortlink

Related Articles

Post Your Comments


Back to top button