എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് പരിഹാസമായി മാറി, സ്റ്റാന്റ് നാളെ സന്ദര്‍ശിക്കും: മന്ത്രി കെബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് പരിഹാസമായി മാറിയെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ശനിയാഴ്ച ഉച്ചക്ക് ശേഷം സ്ഥലം സന്ദര്‍ശിക്കുമെന്നും മന്ത്രി പറഞ്ഞു.

Read Also: സാധാരണക്കാരെ വലച്ച് സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു

‘മഴക്കാലത്ത് വെള്ളം കയറാതെ സംരക്ഷിക്കാന്‍ നടപടി ഉണ്ടാകും. മാധ്യമങ്ങളിലും എല്ലായിടത്തും പരിഹാസമാകുകയാണ് ഈ ബസ് സ്റ്റാന്റ്. അതിന്റെ പ്രശ്‌നം പരിഹരിക്കാന്‍ തീരുമാനിച്ചു. സ്മാര്‍ട്ട് സിറ്റിക്കുവേണ്ടി പണിയേണ്ടത് വേറൊരു ഏജന്‍സിയാണ്.
ഹൈബി ഈഡന്റെ ഫണ്ട് 75 ലക്ഷം രൂപ ഉപയോഗിച്ച് ഉണ്ടാക്കിയ കെട്ടിടം മണ്ണ് പരിശോധിക്കാതെ നിര്‍മിച്ചതിനാല്‍ താഴ്ന്ന് പോയി. ആ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കിയെങ്കില്‍ ഇത് പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് കൊടുത്തിട്ടുണ്ട്. അദ്ദേഹം വിജിലന്‍സ് ഡയറക്ടറെ ഏല്‍പ്പിച്ചിട്ടുണ്ട്. വിജിലന്‍സിന്റെ ക്ലിയറന്‍സ് വന്നാലുടന്‍ മറ്റ് നടപടികളിലേക്ക് കടക്കും’, മന്ത്രി പറഞ്ഞു.

 

 

Share
Leave a Comment