ന്യൂഡല്‍ഹി: ലോകത്തിലെ മികച്ച 100 തുറമുഖങ്ങളുടെ പട്ടികയില്‍ 9 എണ്ണം ഇന്ത്യയില്‍ നിന്നും. ലോകബാങ്കും എസ്പി ഗ്ലോബല്‍ മാര്‍ക്കറ്റിംഗ് ഇന്റലിജന്‍സും സംയുക്തമായി തയ്യാറാക്കിയ കണ്ടെയ്നര്‍ പോര്‍ട്ട് പെര്‍ഫോമന്‍സ് ഇന്‍ഡക്സിലാണ് ഇന്ത്യന്‍ തുറമുഖങ്ങള്‍ ഇടംപിടിച്ചത്. 2023ലെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനമാക്കിയായിരുന്നു റാങ്കിംഗ് നിശ്ചയിച്ചത്. മികച്ച പ്രകടനം കാഴ്ചവെച്ച തുറമുഖങ്ങളില്‍ 4 എണ്ണം അദാനി പോര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ്.
Read Also: ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍
വിശാഖപട്ടണം ലിസ്റ്റില്‍ 19 സ്ഥാനം കരസ്ഥമാക്കി. 2022 ലെ 115 സ്ഥാനത്ത് നിന്നാണ് 19 സ്ഥാനത്തേക്ക് വിശാഖപട്ടണം ഉയര്‍ന്നത്. അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതിലുള്ള മുന്ദ്ര പോര്‍ട്ട് 48 ല്‍ നിന്ന് 27 ആയി. പിപാവാവ് (41), കാമരാജര്‍ (47), കൊച്ചി (63), ഹാസിറ (68), കൃഷ്ണപട്ടണം (71), ചെന്നൈ (80), ജവഹര്‍ലാല്‍ നെഹ്റു (96) എന്നിവയാണ്. ആദ്യ നൂറില്‍ ഇടം നേടിയ മറ്റ് ഏഴ് ഇന്ത്യന്‍ തുറമുഖങ്ങള്‍
തുറമുഖങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ ആഗോളതലത്തില്‍ ഉപയോഗിക്കുന്ന മാനദണ്ഡമാണ് പോര്‍ട്ട് പെര്‍ഫോമന്‍സ് ഇന്‍ഡക്‌സ്. ഉല്‍പ്പാദനക്ഷമത, കാര്യക്ഷമത, വിശ്വാസ്യത തുടങ്ങിയവ നോക്കിയാണ് റാങ്കിംഗ് നിശ്ചയിക്കുന്നത്.
Post Your Comments