കോഴിക്കോട്: കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം. ഇന്നലെ ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് വന്ന ബസിലാണ് സംഭവം. തൊട്ടടുത്ത സീറ്റില്‍ ഇരുന്ന് യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ തൊടുപുഴ സ്വദേശി ഫൈസലിനെ താമരശേരി പൊലീസ് അറസ്റ്റു ചെയ്തു. കണ്ടക്ടറുടെയും ഡ്രൈവറുടെയും സഹായത്തോടെയാണ് താമരശേരി പൊലീസില്‍ അറിയിച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്.
യുവതിയോടൊപ്പം ബെംഗളൂരുവില്‍ നിന്ന് കയറിയ ഫൈസല്‍ നിരന്തരമായി ശല്യപ്പെടുത്തി. തുടര്‍ന്ന് ബസ് കണ്ടക്ടറോട് യുവതി പരാതി പറയുകയായിരുന്നു. ഇന്നലെ അര്‍ദ്ധ രാത്രിയോടെയായിരുന്നു സംഭവം. ബെംഗളൂരുവില്‍ ജോലി ചെയ്യുകയായിരുന്ന കുന്ദമംഗലം സ്വദേശിനിയായ 21കാരിയാണ് പരാതി നല്‍കിയിരിക്കുന്നത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.
Post Your Comments