Latest NewsIndiaNews

നടന്‍ ദര്‍ശന്റെ അറസ്റ്റോടെ പുറത്ത് വരുന്നത് ദുരൂഹ സംഭവങ്ങള്‍, 8 വര്‍ഷമായി ദര്‍ശന്റെ മുന്‍ മാനേജര്‍ കാണാമറയത്ത്

ബെംഗളൂരു: പ്രമുഖ കന്നട നടന്‍ ദര്‍ശന്‍ തൊഗുദീപ കൊലക്കേസില്‍ അറസ്റ്റിലായതോടെ ദര്‍ശന്റെ മുന്‍ മാനേജറുടെ തിരോധാനവും അന്വേഷണത്തിലാണ്. മാനേജറായിരുന്ന മല്ലികാര്‍ജുനെ 2016ലാണ് കാണാതായത്. ദര്‍ശന്റെ നിലവിലെ മാനേജര്‍ ശ്രീധറെ കഴിഞ്ഞ ദിവസം ഫാം ഹൗസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശമയച്ച യുവാവിനെയാണ് ദര്‍ശന്റെ നിര്‍ദേശപ്രകാരം അക്രമിസംഘം കൊലപ്പെടുത്തിയത്. കേസില്‍ പവിത്രയെയും അറസ്റ്റു ചെയ്തിരുന്നു.

Read Also: ഐസ്‌ക്രീമില്‍ നിന്ന് വിരലിന്റെ കഷ്ണം കണ്ടെടുത്ത സംഭവത്തില്‍ വഴിത്തിരിവ്, വിരല്‍ ഫാക്ടറിയിലെ ജീവനക്കാരന്റേതെന്ന് സംശയം

ദര്‍ശന്റെ സിനിമാ സംബന്ധമായ കാര്യങ്ങളും സാമ്പത്തിക കാര്യങ്ങളും കൈകാര്യം ചെയ്തിരുന്നത് മല്ലികാര്‍ജുനായിരുന്നു. ചലച്ചിത്ര നിര്‍മാണ, വിതരണ മേഖലയിലും സജീവമായിരുന്നു. 2016ല്‍ കാണാതാകുമ്പോള്‍ വലിയ സാമ്പത്തിക ബാധ്യത മല്ലികാര്‍ജുനുണ്ടായിരുന്നു. ചില സിനിമകളുടെ നിര്‍മാണം ബാധ്യതയുണ്ടാക്കി. ദര്‍ശനില്‍ നിന്ന് മല്ലികാര്‍ജുന്‍ രണ്ടു കോടി രൂപ തട്ടിയെടുത്തതായും ആരോപണമുണ്ടായിരുന്നു. സാമ്പത്തിക ഇടപാടുകളും കടവുമാണ് തിരോധാനത്തെക്കുറിച്ച് നിരവധി ചോദ്യങ്ങളുയര്‍ത്തുന്നത്.

ദര്‍ശന്റെ ഇപ്പോഴത്തെ മാനേജര്‍ ശ്രീധറെ ഇന്നലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. നടന്റെ ഫാം ഹൗസിലാണ് മൃതദേഹം കണ്ടെത്തിയത്. ഒറ്റപ്പെടല്‍ കാരണം ആത്മഹത്യ ചെയ്യുന്നു എന്നെഴുതിയ കുറിപ്പ് പൊലീസ് കണ്ടെടുത്തു.

സുഹൃത്തായ പവിത്രയ്‌ക്കെതിരെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പോസ്റ്റിട്ടും നേരിട്ട് അശ്ലീല സന്ദേശങ്ങളയച്ചും അപമാനിച്ച ചിത്രദുര്‍ഗ സ്വദേശിയും ഫാര്‍മസി ജീവനക്കാരനുമായ രേണുകസ്വാമിയെന്ന ചെറുപ്പക്കാരനെ കൊലപ്പെടുത്തിയ കേസിലാണ് ദര്‍ശന്‍ അറസ്റ്റിലായത്. ദര്‍ശന്റെ കടുത്ത ആരാധകനായ ഇയാള്‍ പവിത്രയുമായുള്ള ബന്ധത്തെ രൂക്ഷമായി എതിര്‍ത്തിരുന്നു. ഭാര്യയുമായി അകന്നു താമസിക്കുന്ന ദര്‍ശനുമായി 10 വര്‍ഷമായി പവിത്ര ഗൗഡ അടുപ്പത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button