Latest NewsNews

ട്രെയിന്‍ അപകടത്തെ തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ റദ്ദാക്കി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലുണ്ടായ ട്രെയിന്‍ അപകടത്തെ തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ റദ്ദാക്കി. ചില ട്രെയിനുകള്‍ വഴി തിരിച്ചുവിട്ടതായി റെയില്‍വേ അറിയിച്ചു. സംഭവസ്ഥലത്തെ അറ്റകുറ്റ പണികള്‍ പൂര്‍ത്തിയായതായും മേഖലയിലെ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിച്ചതായും റെയില്‍വേ അറിയിച്ചു.

Read Also: ഡിഎല്‍എഫ് ഫ്‌ളാറ്റിലെ രോഗബാധ: പല ആശുപത്രിയില്‍ ചികിത്സ തേടിയതാകാം ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടാതെ പോയത്

അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. 36-ഓളം പേരാണ് ഗുരുതര പരിക്കുകളോടെ ബംഗാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. അപകട സ്ഥലത്തെ അറ്റകുറ്റ പണികള്‍ ഇന്ന് പൂര്‍ത്തിയാകുമെന്നും ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നും കതിഹാര്‍ നോര്‍ത്ത് ഈസ്റ്റ് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ ശുഭേന്ദു സിം?ഗ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഗുഡ്‌സ് ട്രെയിന്‍ സിഗ്‌നല്‍ മറികടന്ന് കാഞ്ചന്‍ജംഗ എക്‌സ്പ്രസില്‍ ഇടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ജയ വര്‍മ പ്രതികരിച്ചു. അപകട കാരണത്തെ കുറിച്ച് റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ അന്വേഷണം ആരംഭിച്ചതായി അപകടസ്ഥലം സന്ദര്‍ശിച്ച ശേഷം റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 2.5 ലക്ഷം രൂപയും നിസാര പരിക്കുകളുള്ളവര്‍ക്ക് 50,000 രൂപയും നല്‍കുമെന്ന് അദ്ദേഹം എക്‌സിലൂടെ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button