മുംബൈ : മഹാരാഷ്ട്രയിലെ ജല്‍ഗാവിലുണ്ടായ റെയില്‍ അപകടത്തില്‍ മരണം 13 ആയി. ഒമ്പത് പുരുഷന്മാരും നാല് സ്ത്രീകളുമാണ് മരണപ്പെട്ടത്. ജല്‍ഗാവില്‍ ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്.
പുഷ്പക് എക്‌സ്പ്രസില്‍ യാത്ര ചെയ്തവരാണ് കര്‍ണാടക എക്സ്പ്രസ്സ് ഇടിച്ച് മരിച്ചത്. ലക്‌നോവില്‍ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന പുഷ്പക് എക്‌സ്പ്രസിന്റെ ചക്രങ്ങളില്‍ നിന്ന് പുക കണ്ടെന്ന അഭ്യൂഹത്തെ തുടര്‍ന്ന് യാത്രക്കാര്‍ പരിഭ്രാന്തരായി ചങ്ങല വലിക്കുകയും പുറത്തേക്ക് ചാടുകയുമായിരുന്നു.
രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ തൊട്ടടുത്ത ട്രാക്കിലേക്കാണ് ഇവര്‍ ചാടിയത്. ബി4 കോച്ചിലെ യാത്രക്കാരാണ് പുറത്തേക്ക് ചാടിയത്. ട്രെയിനില്‍ നിന്ന് ചാടിയ ശേഷം കുറച്ചുപേര്‍ തൊട്ടടുത്ത ട്രാക്കില്‍ വീഴുകയായിരുന്നു. ആ ട്രാക്കിലൂടെ എതിര്‍ ദിശയില്‍ നിന്ന് വന്ന കര്‍ണാടക എക്‌സ്പ്രസ്സ് ട്രെയിന്‍ ഇവരെ ഇടിക്കുകയായിരുന്നു.
മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പരുക്കേറ്റവരുടെ ചികിത്സാ ചിലവ് സംസ്ഥാനം വഹിക്കുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉറപ്പ് നല്‍കി. വ്യാജ മുന്നറിയിപ്പ് നല്‍കിയവരെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി അധികൃതര്‍ അറിയിച്ചു.
Post Your Comments