മനാമ: കുവൈത്തിലെ തീപിടിത്ത ദുരന്തത്തിന് പിന്നാലെ ബഹ്‌റൈനിലെ മനാമ മാര്‍ക്കറ്റില്‍ ഉണ്ടായ അഗ്‌നിബാധയില്‍ മൂന്ന് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഒമ്പത് പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. തീപിടിത്തത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് ബഹ്‌റൈന്‍ സിവില്‍ ഡിഫന്‍സ് അറിയിച്ചു.
ഓള്‍ഡ് മനാമ മാര്‍ക്കറ്റിലുള്ള വ്യാപാര സ്ഥാപനങ്ങളിലും കെട്ടിടങ്ങളിലും ബുധനാഴ്ചയായിരുന്നു തീപിടിച്ചത്. മരിച്ചവരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു. പരിക്കേറ്റവര്‍ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
മാര്‍ക്കറ്റിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് 25ഓളം കടകള്‍ കത്തിനശിച്ചിരുന്നു. അഗ്‌നിമശമന സേനയുടെ 16 ഫയര്‍ എഞ്ചിനുകളും 63 രക്ഷാപ്രവര്‍ത്തകരും ചേര്‍ന്നാണ് തീയണച്ചത്.
കുവൈത്തിലെ തീപിടിത്തില്‍ 50 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഇതില്‍ 23 പേരും മലയാളികളാണ്.
Post Your Comments