തിരുവല്ല: വിവരദോഷി പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പരോക്ഷ മറുപടിയായി ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ച് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ഷിബി പീറ്റര്‍ എന്നയാളുടെ കുറിപ്പാണ് പങ്കുവെച്ചത്. മെത്രാനായ ശേഷം ചുവപ്പ് ലോഹയിട്ട് കമ്മ്യൂണിസ്റ്റായി പ്രഖ്യപിച്ചതാണോ വിവര ദോഷം എന്നാണ് കുറിപ്പ്. മൂലംപള്ളി, ചെങ്ങറ സമരങ്ങളില്‍ പോരാളി ആയതാണോ വിവരദോഷമെന്നാണ് കുറിപ്പിലുള്ളത്.
ബിഷപ്പ് ഗീവര്‍ഗീസ് കൂറിലോസിനെ വിവരദോഷി എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രിയുടെ വാക്കുകളോട് പൂര്‍ണമായും യോജിക്കുന്നു എന്ന് പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്. അംബേദ്കറാണ് ഭാവി എന്ന് പ്രഖ്യാപിച്ചതാണോ വിവരദോഷം എന്നും യേശുവിനെ വിപ്ലവകാരിയായി സിപിഎം ചിത്രീകരിച്ചപ്പോള്‍ അനുകൂലിച്ചതാണോ വിവരദോഷം എന്നും പോസ്റ്റില്‍ ചോദിക്കുന്നു.
പിണറായി വിവരദോഷി എന്ന് വിശേഷിപ്പിക്കുമ്പോള്‍ കൂറിലോസും പിണറായിയും തമ്മിലുള്ള വിവരദൂരമാണ് കാണിക്കുന്നത്. അത് പിണറായിയും ഇടതുപക്ഷവും തമ്മിലുള്ള ദൂരം എന്നും കുറിപ്പ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു തിരിച്ചടിയേല്‍ക്കാന്‍ കാരണം സര്‍ക്കാരിന്റെ ധൂര്‍ത്തും ധാര്‍ഷ്ട്യവുമാണെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വിമര്‍ശിച്ചതാണ് മുഖ്യമന്ത്രി പിണറായി വിജയനെ പ്രകോപിപ്പിച്ചത്. പുരോഹിതന്‍മാരുടെ ഇടയിലും ചിലപ്പോള്‍ ചില വിവരദോഷികള്‍ ഉണ്ടാകുമെന്നാണ് അദ്ദേഹത്തിന്റെ വാചകത്തിലൂടെ വ്യക്തമാകുന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
Post Your Comments