KeralaLatest NewsIndiaNews

18 വർഷം നീണ്ടുനിന്ന പൊതുപ്രവർത്തനത്തിന് തിരശ്ശീലയിടുന്നു: പ്രഖ്യാപനവുമായി രാജീവ് ചന്ദ്രശേഖർ

മന്ത്രിസഭയിൽ ഇടം കിട്ടാതിരുന്നതിനാലാണ് രാജീവ് ചന്ദ്രശേഖർ പൊതുപ്രവർത്തനം അവസാനിപ്പിക്കാനുള്ള തീരുമാനത്തിൽ എത്തിയത്

കൊച്ചി : മോദി സർക്കാർ അധികാരമേൽക്കുന്നതിന് നിമിഷങ്ങൾക്കു മുൻപ് പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപിച്ച് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ’18 വർഷം നീണ്ടു നിന്ന പൊതുപ്രവർത്തനത്തിന് തിരശ്ശീലയിടുന്നു. കഴിഞ്ഞ മൂന്നു വർഷക്കാലം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ പ്രവർത്തിക്കാൻ സാധിച്ചത് സംതൃപ്തനാണെന്ന്’ അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ കുറിച്ചു.

read also: മൂന്നാം മോദി സർക്കാർ അധികാരമേറ്റു

മൂന്നാം തവണയും നരേന്ദ്രമോദി ഭാരതത്തിന്റെ തലവനായി അധികാരമേറ്റപ്പോൾ മന്ത്രിസഭയിൽ ഇടം കിട്ടാതിരുന്നതിനാലാണ് രാജീവ് ചന്ദ്രശേഖർ പൊതുപ്രവർത്തനം അവസാനിപ്പിക്കാനുള്ള തീരുമാനത്തിൽ എത്തിയത് എന്നാണ് ചില റിപ്പോർട്ടുകൾ.

ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ നിന്നും ജനവിധി നേടിയെങ്കിലും ശശി തരൂരിനോട് പരാജയപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button