വയനാട്: പുതിയതായി എത്തിയ കുട്ടിയ്ക്ക് സീനിയേഴ്സിന്റെ ക്രൂരമർദ്ദനം. റാഗിങ്ങിന്റെ പേരില്‍ ബത്തേരി മൂലങ്കാവ് സര്‍ക്കാര്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിക്കാണ് ക്രൂര മര്‍ദ്ദനമേറ്റത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
മര്‍ദ്ദനമേറ്റ വിദ്യാര്‍ഥി ഒന്‍പതാം ക്ലാസ് വരെ മറ്റൊരു സ്‌കൂളിലാണ് പഠിച്ചത്. ഈ അധ്യയന വർഷമാണ് ബത്തേരി മൂലങ്കാവ് സര്‍ക്കാര്‍ സ്‌കൂളിൽ ചേർന്നത്. സീനിയര്‍ വിദ്യാര്‍ഥികള്‍ പരിചയപ്പെടാന്‍ എന്ന പേരില്‍ വിളിച്ചു കൊണ്ട് പോയി മര്‍ദ്ദിക്കുകയായിരുന്നു.
read also വരുംമണിക്കൂറില്‍ അതിശക്തമായ മഴയ്‌ക്ക് സാദ്ധ്യത: ഇടിമിന്നല്‍ ജാഗ്രതാ നിർദേശം
മര്‍ദ്ദനത്തിനിടെ കത്രിക കൊണ്ട് കുത്തിയെന്നും ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ നിർബന്ധിത ഡിസ്ചാർജ് നല്‍കി മടക്കിയെന്നും വിദ്യാർഥിയുടെ കുടുംബം ആരോപിച്ചു. കുട്ടിയുടെ മുഖത്തും ചെവിയിലും നെഞ്ചിലും പരിക്കേറ്റിട്ടുണ്ട്. നിലവില്‍ കുട്ടിയെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Post Your Comments