
കൊല്ലം: ഡോക്ടര്‍ക്ക് നേരെ രോഗിയുടെ ആക്രമണം. കൊല്ലം ചിതറ പഞ്ചായത്തിലെ മടത്തറ ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ ലിനിറ്റ പി മെര്‍ലിനെയാണ് ആശുപത്രി ഒപിയിലെത്തിയ ബിനു (34) ആക്രമിച്ചത്. വ്യാഴാഴ്ച രാവിലെ പരിശോധനയ്ക്കിടെയായിരുന്നു സംഭവം.
read also: എന്‍ഡിഎ പ്രതിനിധി സംഘം രാഷ്ട്രപതിയെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു
ആശുപത്രിയിലെത്തിയ ബിനു ഒപിയില്‍ വരി നിന്നവരെ തള്ളി മാറ്റി ഡോക്ടറുടെ അടുക്കലേക്ക് ഓടിക്കയറി ദേഹത്ത് തുപ്പുകയും ആക്രമിക്കുകയുമായിരുന്നെന്ന് സമീപത്തുണ്ടായിരുന്നവര്‍ പറഞ്ഞു. ആശുപത്രി ജീവനക്കാര്‍ ഓടിയെത്തി ബിനുവിനെ പിടികൂടുകയും ചിതറ പൊലീസിന് കൈമാറുകയും ചെയ്തു.
ശാസ്താംനട സ്വദേശി ബിനു തെങ്ങുകയറ്റ തൊഴിലാളിയാണ്. ഇയാൾ മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Post Your Comments