മനാമ: ഭാര്യയുടെ സ്വകാര്യ സംഭാഷണങ്ങള്‍ അവരുടെ അനുമതിയില്ലാതെ റെക്കോര്‍ഡ് ചെയ്ത കേസില്‍ ഭര്‍ത്താവിന് ശിക്ഷ വിധിച്ച് ബഹ്റൈന്‍ കോടതി. യുവതിയുടെ ഫോണ്‍ കോള്‍ ഉള്‍പ്പെടെയുള്ളവ റെക്കോര്‍ഡ് ചെയ്ത് ബന്ധുക്കളെ കേള്‍പ്പിച്ചുവെന്ന കേസിലാണ് ബഹ്റൈനിലെ കാസേഷന്‍ കോടതി 50 ദിനാറിന് ശിക്ഷിച്ചത്. കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ ഉപയോഗിച്ച ഉപകരണങ്ങള്‍ പിടിച്ചെടുക്കാനും കോടതി ഉത്തരവിട്ടു.
2022ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തന്റെ ഫോണ്‍ കോളുകള്‍ അനുമതിയില്ലാതെ ഭര്‍ത്താവ് റെക്കോര്‍ഡ് ചെയ്യുന്നുവെന്ന് ആരോപിച്ച് യുവതി കോടതിയെ സമീപിക്കുകയായിരുന്നു. തന്റെ സ്വകാര്യ സംഭാഷണങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ ബെഡ്റൂമിലും വാഹനത്തിലും റെക്കോഡിംഗ് ഉപകരണങ്ങള്‍ രഹസ്യമായി ഘടിപ്പിച്ചതായും യുവതി ആരോപിച്ചു.
താന്‍ തന്റെ സുഹൃത്തുമായി നടത്തിയ സ്വകാര്യ സംഭാഷണം നിയമവിരുദ്ധമായി റെക്കോര്‍ഡ് ചെയ്യുകയും അത് തന്റെ സഹോദരന് കേള്‍പ്പിച്ചു കൊടുക്കുകയും ചെയ്തതാണ് കേസിനാസ്പദമായ സംഭവം.
മറ്റൊരു സന്ദര്‍ഭത്തില്‍ ഭാര്യയും മകളും കാറില്‍ സഞ്ചരിക്കവെ അവരുടെ സംഭാഷണവും രഹസ്യ ഉപകരണം ഉപയോഗിച്ച് റെക്കോര്‍ഡ് ചെയ്യുകയും അത് ബന്ധുക്കള്‍ക്ക് കേള്‍പ്പിച്ചു കൊടുക്കുകയും ചെയ്തു. ഭാര്യയെയും ബന്ധുക്കളെയും തമ്മില്‍ തെറ്റിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. ഇത് മകള്‍ക്ക് വലിയ പ്രയാസത്തിന് കാരണമായതായും യുവതി പറഞ്ഞു. കേസ് ആദ്യം പരിഗണിച്ച കീഴ്ക്കോടതി, ഭാര്യയുടെ അനുമതിയില്ലാതെ അവരുടെ സ്വകാര്യ സംഭാഷണങ്ങള്‍ പകര്‍ത്തിയത് ക്രിമിനല്‍ കുറ്റമാണെന്ന് കണ്ടെത്തുകയും ഭര്‍ത്താവിനെതിരേ ക്രിമിനല്‍ ഉത്തരവ് ഇറക്കുകയും ചെയ്തു. അതോടൊപ്പം 20 ദിനാര്‍ പിഴയൊടുക്കാനും കൃത്യത്തിനായി ഉപയോഗിച്ച ഉപകരണങ്ങള്‍ പിടിച്ചെടുക്കാനും കോടതി ഉത്തരവിട്ടു.
Post Your Comments