പാലക്കാട്: നിലമ്പൂര്‍-ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യാത്രക്കാരിയെ കടിച്ചത് പാമ്പല്ലെന്ന് റെയില്‍വേ അധികൃതര്‍. വിഷമില്ലാത്ത മറ്റേതെങ്കിലും ജീവിയാകാം യുവതിയെ കടിച്ചത് എന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. ട്രെയിനില്‍ പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. അതേസമയം, യുവതിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.
Read Also: കോഴിക്കോട് കെഎസ്ആര്‍ടിസി ബസില്‍ മെഡിക്കല്‍ വിദ്യാര്‍ഥിക്കരികിലിരുന്ന് സ്വയംഭോഗം: 52 കാരന്‍ പിടിയില്‍
ആയുര്‍വേദ ഡോക്ടറായ ഗായത്രി (25) എന്ന യുവതിയെയാണ് ട്രെയിന്‍ യാത്രയ്ക്കിടെ പാമ്പ് കടിയേറ്റെന്ന് സംശയിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ട്രെയിനിന്റെ ബര്‍ത്തില്‍ കിടക്കുകയായിരുന്നു ഗായത്രി. പാമ്പ് കടിയേറ്റെന്ന സംശയത്തില്‍ ഗായത്രി വല്ലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി. പിന്നീട് റോഡ് മാര്‍ഗം യുവതിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പാമ്പിനെ കണ്ടതായി യാത്രക്കാര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
ട്രെയിന്‍ നിലമ്പൂരിലെത്തിയ ശേഷം വനംവകുപ്പ് ആര്‍ആര്‍ ടി സംഘം കമ്പാര്‍ട്‌മെന്റില്‍ പരിശോധന നടത്തി. വനംവകുപ്പ് നടത്തിയ പരിശോധനയിലും പാമ്പിനെ കണ്ടെത്തിയില്ല. പെരുന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ പരിശോധനയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്തു.
Post Your Comments