KeralaLatest NewsNewsCrime

പട്ടാപ്പകല്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി വെട്ടിക്കൊല്ലാന്‍ ശ്രമം: സംഭവം കായംകുളത്ത്, അറസ്റ്റ്

പൊലീസുകാരുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും അടിപിടിയില്‍ കലാശിക്കുകയും ചെയ്തിരുന്നു

ആലപ്പുഴ: യുവാവിനെ ഗുണ്ടാ സംഘങ്ങള്‍ തട്ടിക്കൊണ്ടുപോയി വെട്ടിക്കൊല്ലാന്‍ ശ്രമം. കായംകുളത്താണ് സംഭവം. അരുണ്‍ പ്രസാദ് എന്ന യുവാവിനെയാണ് നാല് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയത്. വെള്ളിയാഴ്ച നടന്ന സംഭവങ്ങളാണ് ഗുണ്ടാ സംഘത്തിന്റെ ആക്രമത്തിലേക്ക് കലാശിച്ചത്. കേസില്‍ മൂന്ന് പേര്‍ പൊലീസ് പിടിയിലായി.

read  also: ഇടുക്കിയില്‍ റെഡ് അലര്‍ട്ട്: ഇന്നുമുതല്‍ രാത്രി യാത്രയ്ക്ക് നിരോധനം

യുവാവിനെ ആക്രമിച്ച കൃഷ്ണപുരം സ്വദേശികളായ അമല്‍ ചിന്തു, അഭിമന്യു, അനൂപ് ശങ്കര്‍ എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രി 11 മണിക്ക് ഒരു സംഘം പൊലീസ് സിവില്‍ ഡ്രസ്സില്‍ കായംകുളത്തെ ഹോട്ടലില്‍ ചായകുടിക്കുകയയിരുന്നു. ഇതിനിടെ ഹോട്ടലിന് പുറത്ത് ഒരു യുവാവ് സിഗരറ്റ് വലിച്ചത് പൊലീസുകാര്‍ ചോദ്യം ചെയ്തതും യുവാവും സുഹൃത്തുക്കളും പൊലീസുകാരുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും അടിപിടിയില്‍ കലാശിക്കുകയും ചെയ്തിരുന്നു. ഈ സംഘര്‍ഷത്തിനിടെ ഗുണ്ടാ നേതാവിന്റെ ഫോണ്‍ അവിടെ നിന്നും കിട്ടിയപ്പോൾ പൊലീസില്‍ ഏല്‍പ്പിച്ചത് മര്‍ദ്ദനമേറ്റ അരുണ്‍ പ്രസാദായിരുന്നു. ഈ വൈരാഗ്യത്തിലാണ് യുവാവിനെ തട്ടിക്കൊണ്ടു പോയത്. യുവാവിനെ മര്‍ദിക്കുന്നത് ഗുണ്ടകള്‍ തന്നെ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങളും പുറത്ത് വന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button