ചെന്നൈ: ഊട്ടിയില്‍ കനത്ത മഴ. പര്‍വത ട്രെയിന്‍ സര്‍വീസ് റദ്ദാക്കി. റെയില്‍വേ ട്രാക്കില്‍ പാറകള്‍ വീണു. തേനി ദിണ്ടിഗല്‍, തെങ്കാശി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴയെ തുടര്‍ന്ന് മേട്ടുപ്പാളയത്ത് നിന്നും ഊട്ടിയിലേക്ക് സര്‍വീസ് നടത്തിയിരുന്ന പൈതൃക ട്രെയിനിന്റെ യാത്ര റദ്ദാക്കി. പാറ നീക്കി അറ്റകുറ്റപ്പണികള്‍ക്ക് ശേഷമേ സര്‍വീസ് പുനരാരംഭിക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു.
Read Also: മുത്തച്ഛന്‍ പീഡിപ്പിച്ചു, എട്ടുവയസ്സുകാരി ആശുപത്രിയില്‍:സംഭവം തിരുവനന്തപുരത്ത്
കല്ലാര്‍ സ്റ്റേഷന് സമീപത്തായാണ് ട്രാക്കിലേക്ക് പാറ ഉരുണ്ട് വീണത്. മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് ഊട്ടിയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കാന്‍ വിനോദ സഞ്ചാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. മേട്ടുപ്പാളയം-ഉദഗമണ്ഡലം ( 06136) ട്രെയിനാണ് റദ്ദാക്കിയത്.
പാതയില്‍നിന്നും മണ്ണ് പൂര്‍ണമായി നീക്കിയതിനുശേഷമേ ഗതാഗതം പുനഃസ്ഥാപിക്കാനാകൂ. യാത്രക്കാര്‍ക്ക് റീഫണ്ട് നല്‍കുമെന്ന് റെയില്‍വേ അറിയിച്ചു. കനത്ത മഴയുണ്ടാകാനുള്ള മുന്നറിയിപ്പുള്ളതിനാല്‍ നീലഗിരി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നുദിവസത്തേക്ക് ഊട്ടി യാത്ര ഒഴിവാക്കണമെന്നും നീലഗിരി ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
Post Your Comments