KeralaLatest NewsNews

അമ്മയ്ക്ക് കത്ത് എഴുതി വെച്ച് മുങ്ങിയ 14 കാരനെ ട്രെയിനില്‍ കണ്ടെത്തി

പത്തനംതിട്ട: മല്ലപ്പള്ളി ആനിക്കാടുനിന്ന് കാണാതായ 14-കാരനെ കണ്ടെത്തി. ചെന്നൈ-ഗുരുവായൂര്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്തിരുന്ന കുട്ടിയെ ഒരു യാത്രക്കാരന്‍ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് കൊല്ലത്ത് ഇറക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ മല്ലപ്പള്ളി-കോട്ടയം റോഡിലെ ഒരു ട്യൂഷന്‍ കേന്ദ്രത്തില്‍ പോയതായിരുന്നു വിദ്യാര്‍ഥി. യാത്ര ചെയ്തിരുന്ന സൈക്കിള്‍ മല്ലപ്പള്ളി ബസ്സ്റ്റാന്‍ഡിന് സമീപം കണ്ടെത്തിയിരുന്നു. ഇതോടെ കീഴ്‌വായ്പൂര്‍ പോലീസ് വീട്ടില്‍ നടത്തിയ പരിശോധനയില്‍ സിനിമയില്‍ അഭിനയിക്കാന്‍ യാത്ര പോകുകയാണെന്നുപറഞ്ഞ് അമ്മയ്ക്ക് എഴുതിയ കത്ത് കണ്ടെടുത്തിരുന്നു.

Read Also: 160 കി.മീ വേഗത്തില്‍ കാറോടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ ലൈവ് ചെയ്യുന്നതിനിടെ അപകടം:യുവാക്കള്‍ക്ക് ദാരുണാന്ത്യം

മല്ലപ്പള്ളിയില്‍നിന്ന് ബസില്‍ കയറി ചങ്ങനാശ്ശേരിയില്‍ ഇറങ്ങിയതായി കണ്ടക്ടര്‍ മൊഴിനല്‍കിയിരുന്നു. എസ്.ഐ. സതിശേഖറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചാണ് അന്വേഷണം നടത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button