Latest NewsNewsIndia

പരസ്യബോര്‍ഡ് തകര്‍ന്ന് 16 പേര്‍ മരിച്ച സംഭവം: കമ്പനി ഉടമ അറസ്റ്റില്‍

ഭാവേഷിനെതിരെ പീഡനമടക്കം 23 ക്രിനില്‍ കേസുകളുണ്ടെന്ന് പൊലീസ്

മുംബൈ: കൂറ്റൻ പരസ്യബോർഡ് തകർന്ന് 16 പേര്‍ മരിച്ച സംഭവത്തിൽ ഹോള്‍ഡിംഗ് സ്ഥാപിച്ച കമ്പനിയുടെ ഉടമ പിടിയിലായി. ഇഗോ മീ‍ഡിയ എന്ന സ്വകാര്യ കമ്പനിയുടെ ഉടമ ഭാവേഷ് ബിൻഡെ ആണ് രാജസ്ഥാനില്‍ അറസ്റ്റിലായത്. ഉദയ്പൂരിലെ ഒരു ഹോട്ടലില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

read also: കോഴിഫാമിനെതിരെ പരാതി നല്‍കിയതിൽ വൈരാഗ്യം: വീട്ടുവളപ്പിലെ വിഷ്ണുമായയുടെ ആരാധനാകേന്ദ്രം അടിച്ചുതകര്‍ത്തു

പാെടിക്കാറ്റിനെയും കനത്ത മഴയെയും തുടർന്ന് തിങ്കളാഴ്ച വൈകിട്ടാണ് മുംബൈയിലെ ഘട്കോപ്പറില്‍ പരസ്യബോർഡ് തകർന്നു വീണത്. 16 പേരുടെ ജീവൻ പൊലിയുകയും 50ലേറെ പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഭാവേഷിനെതിരെ പീഡനമടക്കം 23 ക്രിനില്‍ കേസുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇന്ന് വൈകിട്ടാണ് ഇയാള്‍ മുംബൈ പൊലീസിന്റെ പിടിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button