Latest NewsKerala

ശബരിമല ദർശനം അനുവദിക്കൂ ; കഴുത്തിൽ ബോർഡുമായി യുവതി

എരുമേലി : ശബരിമലയിൽ ദർശനം അനുവദിക്കണമെന്ന ആവശ്യം യുവതി കഴുത്തിൽ എഴുതി തൂക്കി. കർണാടക സ്വദേശി വെങ്കയ്യ രമണി റാണിയാണ് കഴുത്തിൽ ബോർഡുമായി എരുമേലിയിൽ എത്തിയത്. ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് എരുമേലിയിലെത്തിയ ഇവർ എനിക്ക് 51 വയസുണ്ട് എന്നെ അയ്യപ്പ ദർശനത്തിന് അനുവദിക്കൂ എന്നാണ് കഴുത്തിലെ ബോർഡിൽ മലയാളത്തിൽ എഴുതിയത്.

15 പേരടങ്ങുന്ന സംഘത്തോടൊപ്പമാണ് ഇവർ എരുമേലിയിൽ എത്തിയത്.എരുമേലി ക്ഷേത്രത്തിലെ നടപന്തലിൽ ശബരിമല കർമ്മ സമിതി പ്രവർത്തകർ രേഖകൾ പരിശോധിച്ച ശേഷമാണ് യുവതിയെ യാത്ര ചെയ്യാൻ അനുവദിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button