Latest NewsKeralaNews

വാടകവീട്ടില്‍ വയോധികനായ അച്ഛനെ ഉപേക്ഷിച്ച് മകന്‍ കുടുംബസമേതം മുങ്ങി: നോവായി കിടപ്പുരോഗിയായ ഷണ്‍മുഖന്‍

കൊച്ചി:  കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച് മകന്‍ കുടുംബസമേതം മുങ്ങി. മകന്‍ അജിത്തും കുടുംബവുമാണ് അച്ഛനെ ഉപേക്ഷിച്ചത് മുങ്ങിയത്.
ഏരൂര്‍ വൈമേതിയിലാണ് സംഭവം.
മൂന്ന് മക്കള്‍ ഉള്ള ഷണ്മുഖനെയാണ് മകന്‍ വാടകവീട്ടില്‍ ഉപേക്ഷിച്ചത്. ദുരിതാവസ്ഥയിലായ ഷണ്മുഖന് വാടക വീടിന്റെ ഉടമയാണ് നിലവില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത്. 24 മണിക്കൂര്‍ വൃദ്ധന്‍ വീട്ടിലുള്ളത് ആരും അറിഞ്ഞിരുന്നില്ല. വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് മകന്‍ വൃദ്ധനെ ഉപേക്ഷിച്ചു പോയ വിവരം ഉടമസ്ഥന്‍ അറിയുന്നത്.

Read Also: അമേഠിയില്‍ മത്സരിക്കാത്തതില്‍ ജനങ്ങളില്‍ നിരാശ,രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങണമെന്നാണ് അവരുടെ പ്രാര്‍ത്ഥന:റോബര്‍ട്ട് വാദ്ര

ഇതിനിടെ ഷണ്മുഖനെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റുമെന്ന് എരൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ കെ കെ പ്രദീപ്കുമാര്‍ അറിയിച്ചു. തൃപ്പൂണിത്തറ താലൂക്ക് ആശുപത്രിയിലേക്ക് ഷണ്മുഖനെ മാറ്റുക. അച്ഛനെ ഉപേക്ഷിച്ച മകനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും വൈസ് ചെയര്‍മാന്‍ പ്രതികരിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button