KeralaLatest NewsNewsCrime

മദ്യപിച്ച് ബോധം കെട്ടുകിടന്ന ആളിന്റെ പോക്കറ്റടിച്ച് ശുചീകരണ തൊഴിലാളി: സംഭവം പെരുമ്പാവൂര്‍ ബസ് സ്റ്റാൻഡില്‍

കഴിഞ്ഞ നാലാം തീയ്യതി വൈകീട്ടാണ് സംഭവം

എറണാകുളം: പെരുമ്പാവൂര്‍ ബസ് സ്റ്റാൻഡില്‍ മദ്യപിച്ച് ബോധംകെട്ട് കിടന്ന ഇതര സംസ്ഥാനക്കാരന്‍റെ പോക്കറ്റടിച്ച് നഗരസഭയില്‍ ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളി. സംഭവത്തിന്‍റെ സിസിടിവി വീഡിയോ പുറത്ത്.

പെരുമ്പാവൂർ നഗരസഭയിലെ ജീവനക്കാരനായിരുന്ന വീരനാണ് പോക്കറ്റടിച്ചത്. വീഡിയോ പുറത്തുവന്നതോടെ നഗരസഭ വീരന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെങ്കിലും മറുപടി നല്‍കാതിരുന്നതോടെ വീരനെ നഗരസഭ പിരിച്ചുവിട്ടു.

read also: അയ്യപ്പൻകാവ് ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു

കഴിഞ്ഞ നാലാം തീയ്യതി വൈകീട്ടാണ് സംഭവം. ബസ് സ്റ്റാൻഡില്‍ മദ്യപിച്ച് ബോധംകെട്ട് കിടക്കുകയായിരുന്നു ഇതര സംസ്ഥാനക്കാരൻ. ഇതുവഴി നടന്നുവരുന്ന വീരൻ പതിയെ ഇദ്ദേഹത്തിന്‍റെ പോക്കറ്റില്‍ നിന്ന് പഴ്സ് കൈക്കലാക്കി ഒന്നും സംഭവിക്കാത്ത മട്ടില്‍ നടന്നുപോകുന്നത് വീഡിയോയില്‍ കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button