കാബൂള്‍: വടക്കന്‍ അഫ്ഗാനിസ്ഥാനിലെ ബഗ്ലാന്‍ പ്രവിശ്യയില്‍ കനത്ത മഴയെ തുടര്‍ണ്ടായ വെള്ളപ്പൊക്കത്തില്‍ 50 പേര്‍ മരിച്ചു. രണ്ടായിരത്തോളം വീടുകളും മൂന്ന് പള്ളികളും നാല് സ്‌കൂളുകളും പൂര്‍ണ്ണമായും തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് ദിവസങ്ങളായി പെയ്യുന്ന കനത്തയാണ് വെള്ളപ്പൊക്കത്തിലേക്ക് നയിച്ചത്.
നിരവധി പേരെ കാണാതായതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് പ്രകൃതി ദുരന്ത നിവാരണ പ്രവിശ്യ ഡയറക്ടര്‍ എദയത്തുള്ള ഹംദര്‍ദ് പറഞ്ഞു. ദുരിതബാധിത പ്രദേശങ്ങളിലേക്ക് ഭക്ഷണവും മറ്റ് സഹായങ്ങളും എത്തിക്കുന്നതിനായി രക്ഷാസംഘത്തെ അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അഫ്ഗാന്‍ തലസ്ഥാനമായ കാബൂളും വെള്ളപ്പൊക്കത്തിന്റെ കെടുതികള്‍ അനുഭവിക്കുകയാണ്. കഴിഞ്ഞ ഏപ്രിലിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും രാജ്യത്ത് 70 പേര്‍ മരിച്ചിരുന്നു. അന്ന് കനത്ത കൃഷിനാശത്തോടൊപ്പം 2500 ലധികം മൃഗങ്ങളെ കൊല്ലപ്പെടുകയും ചെയ്തു.
Post Your Comments