കടുത്ത ചൂടിന് പിന്നാലെ പെരുമഴയും പ്രളയവും: അണക്കെട്ട് തകര്‍ന്നു, 30ലേറെ പേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേരെ കാണാതായി

റിയോ: ബ്രസീലില്‍ കടുത്ത ചൂടിന് പിന്നാലെ ഉണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 30 ആയി ഉയര്‍ന്നു. പ്രളയം പൊതു ദുരന്തം ആയി പ്രഖ്യാപിച്ചിരിക്കുകയാണ് ബ്രസീല്‍ സര്‍ക്കാര്‍. പ്രളയത്തില്‍ നിരവധിപ്പേരെ കാണാതാവുകയും 5,257 പേരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. പെരും മഴയ്ക്ക് പിന്നാലെ തെക്കന്‍ ബ്രസീലിലെ ജലവൈദ്യുത പദ്ധതിയുടെ അണക്കെട്ട് തകര്‍ന്നതും മരണ സംഖ്യ ഉയര്‍ത്തുന്നതിന് കാരണമായിട്ടുണ്ട്. അണക്കെട്ട് തകര്‍ന്നതിന് പിന്നാലെ റിയോ ഗ്രാന്‍ഡേ ഡൂ സുളില്‍ മാത്രം 60 പേരെ കാണാതായതാണ് അധികൃതര്‍ വിശദമാക്കുന്നത്.

Read Also: സംസ്ഥാനത്ത് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ച് കെഎസ്ഇബി

അഞ്ച് ലക്ഷത്തിലേറെ ആളുകള്‍ക്ക് ശുദ്ധ ജലവും വൈദ്യുതിയും ലഭിക്കാത്ത അവസ്ഥയാണ് ഇവിടെയുള്ളത്. കനത്ത മഴയ്ക്ക് പിന്നാലെ വെള്ളം കയറിയ മേഖലയിലേക്കാണ് ആറര അടി ഉയരമുള്ള ചെറു അണക്കെട്ട് തകര്‍ന്ന് ജലം കുതിച്ചെത്തിയത്. സാധാരണയില്‍ അധികം ചൂടും ഈര്‍പ്പം നിറഞ്ഞ അന്തരീക്ഷവും ശക്തമായ കാറ്റുമാണ് രൂക്ഷമായ മഴയിലേക്ക് ബ്രസീലിനെ എത്തിച്ചതെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ വിശദമാക്കുന്നത്.

Share
Leave a Comment