KeralaLatest NewsNews

‘2 മാസമായി രാവിലെ 5ന് ഇറങ്ങുന്നതാ, ഡ്രൈവർ അശോകൻ വിശ്രമിക്കട്ടെ’: KSRTC യിൽ യാത്ര ചെയ്ത് രവീന്ദ്രനാഥ്

തൃശൂർ: നിശബ്ദ പ്രചാരണ ദിവസം ഡ്രൈവർക്ക് വിശ്രമം നൽകി കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത് പ്രൊഫ. സി രവീന്ദ്രനാഥ് വ്യാഴാഴ്ച രാവിലെ എട്ടോടെ തൃശൂരിൽ നിന്ന് ചേർത്തലയിലേക്കുള്ള കെഎസ്ആർടിസി ബസിലേക്ക് അപ്രതീക്ഷിതമായിട്ടായിരുന്നു രവീന്ദ്രൻ ഓടിക്കയറിയത്. ഏറ്റവും പുറകിലുള്ള സീറ്റിലേക്ക് ഇരുന്ന അദ്ദേഹത്തെ യാത്രക്കാർ അത്ഭുതത്തോടെ നോക്കി.

കഴിഞ്ഞ രണ്ടുമാസത്തോളമായി വിശ്രമമില്ലാതെ ഒപ്പമുണ്ടായിരുന്ന ഡ്രൈവർ എം.കെ അശോകന് വിശ്രമിക്കാൻ അവസരം കൊടുത്തതായിരുന്നു അദ്ദേഹം. കഴിഞ്ഞ 17 വർഷമായി രവീന്ദ്രനാഥിന്റെ സന്തത സഹചാരിയാണ് അശോകൻ. രണ്ട് ഘട്ടങ്ങളിലായി നടന്ന പൊതുപര്യടനത്തിന് ലഭിച്ച വൻ ജനപിന്തുണ വോട്ടാക്കി മാറ്റാനും വൻ ഭൂരിപക്ഷത്തിൽ ജയിക്കാനുമാകുമെന്ന ആത്മാവിശ്വാസത്തിലാണ് എൽഡിഎഫ്.

ചാലക്കുടിയിലെ ക്ലേരിയൻ കോൺവെന്റെ കന്യാസ്ത്രീയായിരുന്ന സി. ഹെർമാസിന്റെയും നായരങ്ങാടി തണ്ടാം പറമ്പിൽ ദാസന്റെയും മരണാനന്തര കർമ്മങ്ങളിൽ പങ്കെടുക്കാമെന്ന് വാക്ക് നൽകിയിരുന്നതിനാൽ ബസിൽ പോകാൻ തീരുമാനിക്കുകയായിരുന്നു. ആദ്യം അമ്പരപ്പിൽ ആയെങ്കിലും പിന്നീട് കുശലാന്വേഷണങ്ങളും രാഷ്ട്രീയം പറച്ചിലുമായി മറ്റു യാത്രക്കാരും ഒപ്പം കൂടി.

ചാലക്കുടിയിൽ മുൻ എംഎൽഎ ബി.ഡി ദേവസിയും, സിപിഎം ചാലക്കുടി ഏരിയ സെക്രട്ടറി കെഎസ് അശോകനും ചേർന്ന് സ്വീകരിച്ച് മറ്റൊരു വാഹനത്തിലായിരുന്നു സന്ദർശന സ്ഥലങ്ങളിലേക്ക് എത്തിച്ചത്. നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളിൽ മണ്ഡലത്തിലെ ചില മരണവീടുകളിലും മറ്റും സന്ദർശിക്കാനായിരുന്നു സി. രവീന്ദ്രനാഥ് സമയം കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button